കാബൂള്‍: രാജ്യത്ത് താലീബാന്റെ ഭരണം അനുവദിക്കില്ലായെന്ന് പ്രഖ്യാപിച്ച് ആയുധവുമായി തെരുവിലിറങ്ങി അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍. മധ്യഖോര് പ്രവശ്യയിലാണ് സ്ത്രീകള്‍ ആയുധവുമായി താലീബാന് വിരുദ്ധ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയത്. ഇതിന്റെ വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
സര്‍ക്കാര്‍ അനുവദിച്ചാല്‍ താലീബാനെ നേരിടാന്‍ സ്ത്രീകള്‍ക്ക് ആയുധപരീശിലനം നല്കാന് തയാറാണെന്ന് ഘോര്‍ പ്രവിശ്യാ ഗവര്‍ണര്‍ അബ്ദുല്‍സാഹിര്‍ ഫൈസാദ പ്രതികരിച്ചു. താലീബാന് അധികാരത്തില്‍ വന്നാല്‍ ശരിയത്ത് നിയമംമായിരിക്കും രാജ്യത്ത് നടപ്പിലാക്കുക. ഇത്തരത്തില്‍ ഭരണം രാജ്യത്ത് നടക്കുകയാണെങ്കില്‍ പൂര്‍വകാല സമാനമായി സ്ത്രീസമൂഹം സ്വാതന്ത്യമില്ലാത്തവരായി മാറും, ഇതാണ് അവരെ ആയുധമെടുക്കാന്‍ പ്രേരിപ്പിച്ചത്. യാഥാസ്ഥിതിക ജീവിതം നയിക്കുന്ന ഗ്രാമ പ്രദേശങ്ങളിലെ സ്ത്രീകള്‍പോലും താലീബാനെതിരെ രംഗത്തുവരുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ സ്ത്രീമുന്നേറ്റത്തിനെതിരെ താലബബാന് രംഗത്തുവന്നു. സ്ത്രീകള്‍ നിസ്സഹായരാണെന്നും സൈന്യത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അവര്‍ താലീബാനെതിരെ തിരിയുന്നതെന്നും വക്താവ് സബീഹുള്ള മുജാഹിദ് പ്രതികരിച്ചു.
അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്മാറിയതോടെ താലീബാന് രാജ്യത്ത് വീണ്ടും പിടിമുറുക്കുകയാണ്. ഇന്ത്യ അടക്കമുള്ള ലോകാരാജ്യങ്ങള്‍ അഫ്ഗാനിലെ പുതിയ സംഭവവികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: