കൊച്ചി: കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ബിജെപി, കോണ്‍ഗ്രസ് നേതാക്കളുടെ പേര് പരാമര്‍ശിക്കാന്‍ ജയില്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയതായി പ്രതി സരിത്ത്. എന്‍ഐഎ കോടതിയോടായിരുന്നു സരിത്തിന്റെ വെളിപ്പെടുത്തല്‍. ബിജെപി നേതാക്കളായ കെ.സുരേന്ദ്രന്, വി മുരളീധരന് എന്നിവരുടേയും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും പേര് പറയാനാണ് സമ്മര്‍ദം ചെലുത്തിയവര്‍ ആവശ്യപ്പെട്ടതെന്നും സരിത്ത് കോടതില്‍ പറഞ്ഞു.
റിമാന്‍ഡ് പുതുക്കുന്നതിനായി കോടതിയില്‍ ഓണ്‍ലൈനായി ഹാജരാക്കിയപ്പോഴായിരുന്നു സരിത്തിന്റെ വെളിപ്പെടുത്തല്‍. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ പേര് കസ്റ്റംസ് ഭീഷണിപ്പെടുത്തി പറയിച്ചതാണെന്ന് മൊഴിനല്‍കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായും സരിത്ത് വെളിപ്പെടുത്തി. എല്ലാ കാര്യങ്ങളും ഓണ്‍ലൈന്‍ വഴി പറയാനാകില്ലെന്നും നേരിട്ടു ഹാജരാകാന്‍ അനുവദിക്കണമെന്നും സരിത്ത് കോടതിയോട് ആവശ്യപ്പെട്ടു. സരിത്തിന്റെ മാതാവും സമാനമായ പരാതിയുമായി കസ്റ്റംസിനെ സമീപിച്ചിട്ടുണ്ട്.
എന്നാല്‍ സരിത്തിനെതിരെ ജയില്‍ വകുപ്പ് രംഗത്തെത്തി. പ്രതികള്‍ ജയില്‍ നിയമം പാലിക്കുന്നില്ലെന്ന് കോടതിയില്‍ പൂജപ്പുര ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: