തിരുവനന്തപുരം: 1971ല്‍ നടന്ന യുദ്ധത്തില്‍ പാകിസ്ഥാനെതിരെ ഭാരതം കൈവരിച്ച വിജയത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്ത് എത്തിയ ദീപശിഖക്ക് രാജ്ഭവനില്‍ വച്ച് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സ്വീകരണം നല്കി. പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയര്‍ കാര്‍ത്തിക് ശേഷാദ്രിയില്‍ നിന്നും ഗവര്‍ണര്‍ ദീപശിഖ ഏറ്റുവാങ്ങി. രാജ്ഭവനിലെയും പാങ്ങോട് സൈനിക കേന്ദ്രത്തിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.
1971 ഡിസംബര്‍ മൂന്നാം തീയതി ഇന്ത്യയുടെ 11 എയര്‍ബേസുകളെ ആക്രമിച്ചതോടെ തുടങ്ങിയ സൈനിക സംഘട്ടനമാണ് 1971 ഇന്ത്യാ-പാകിസ്ഥാന് യുദ്ധം. ആരംഭദിശയില്‍ ഓപ്പറേഷന് ചെങ്കിസ്ഖാന് എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ യുദ്ധം 13 ദിവസം മാത്രം നീണ്ടുനിന്ന് ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നായി അവസാനിച്ചു. ഭാരതം വിജയിച്ച ഈ യുദ്ധത്തിലാണ് ബംഗ്ലാദേശ് സ്വതന്ത്രമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: