കൊച്ചി: കിറ്റക്സ് കമ്പനിയെ കേരളത്തില്‍ നിന്നും ഓടിക്കാന്‍ പിണറായി സര്‍ക്കാരിന് പിന്തുണ നല്കി പ്രതിപക്ഷവും. കിറ്റക്സ് കേരളം വിട്ടു പോകുകയാണെങ്കില്‍ പോകട്ടെ എന്ന നിലപാട് സ്വീകരിച്ച് രംഗത്തെത്തിയിരിക്കുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്.
കിറ്റക്സ് കമ്പനിക്കെതിരെ എറണാകുളം ജില്ലയിലെ നാലു കോണ്‍ഗ്രസ് എംഎല്‍എമാര്‍ പരാതി നല്‍കിയിരുന്നുവെന്ന് അദേം വ്യക്തമാക്കി. കടമ്പ്രയാര്‍ മലീനീകരണമാണ് എംഎല്‍എമാര്‍ പ്രധാനമായും പരാതിയില്‍ ഉന്നയിച്ചത്. ജനപ്രതിനിധികളുടെ പരാതി ലഭിച്ചാല്‍ സര്‍ക്കാര്‍ പരിശോധന നടത്തുന്നത് സ്വാഭാവിക നടപടിയാണ്. അതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനപ്രതിനിധികള്‍ക്കുമാത്രമല്ല സാധാരണക്കാര്‍ക്കും പരാതി നല്‍കാം. പൊതുമേഖലാ സ്ഥാപനത്തിനെതിരെപൊലും പരാതി ലഭിച്ചാല്‍ പരിശോധിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. കിറ്റക്സിന് ഇക്കാര്യത്തില്‍ പ്രത്യേക അവകാശം ഇല്ല. കേരളം വ്യവസായ സൗഹൃദ സംസ്ഥാനം തന്നെയാണ്. മറിച്ചുള്ള പ്രചാരണം സംസ്ഥാനത്തിന്റെ മഹിമ കളയാനാണെന്നും സതീശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: