ന്യൂദല്‍ഹി: രാജ്യത്ത് പന്ത്രണ്ടിനു പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിന് സെപ്റ്റംബര്‍ മുതല്‍ നല്കി തുടങ്ങും. ഇതിനുള്ള അനുമതി ആഴ്ചകള്‍ക്കുള്ളില്‍ ലഭ്യമാകുമന്നും വിദഗ്ധ സമിതി അധ്യക്ഷന്‍ ഡോ. എന്‍.കെ അറോറ പറഞ്ഞു. സൈഡസ് വാക്സിനാണ് കുട്ടികള്‍ക്ക് നല്‍കുക.
സൈഡസ് വാക്സിനു പിറകെ കോവാക്സിനും അനുമതി നല്‍കുമെന്നും അറോറ. കൊവാക്സിന് മൂന്നാംഘട്ട പരിശോധന ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കി വാക്സിനേഷന് ഉപയോഗപ്പെടുത്താനാകുമെന്നാണ് കരുതുന്നത്. ജനുവരി – ഫെബ്രുവരിയില്‍ രണ്ടിനും 18നുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്കും കോവാക്സിന് ലഭ്യമാക്കാനുമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. എന്‍.കെ അറോറ വ്യക്തമാക്കി.കോവിഡ് മൂന്നാം തരംഗം കുട്ടികളെയും ബാധിക്കുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തിലാണ് കുട്ടികളിലും വാക്സിനേഷന് ദ്രുതഗതിയിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: