കോട്ടയം: വണ്ടിപ്പെരിയാറില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് ആറു വയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കിക്കൊന്ന സംഭവത്തില്‍ ഒരു വിഭാഗം മാധ്യമങ്ങളുടെയും ബുദ്ധിജീവികളുടെയും മൗനം വിവാദത്തില്‍. ആദ്യത്തെ രണ്ടു ദിവസം പേരിന് വാര്‍ത്ത നല്കി എന്നതൊഴിച്ചാല്‍ ഇക്കാര്യത്തില്‍ തുടര്‍ വാര്‍ത്തകള്‍ മിക്ക പത്രങ്ങളും ചാനലുകളും നല്‍കിയില്ല. ചാനലുകള്‍ ചര്‍ച്ചകളും നടത്തിയില്ല. സര്‍ക്കാരിനെയും സിപിഎമ്മിനെയും പിണക്കേണ്ടെന്ന അടിമ മനോഭാവമാണ് ഇതിന് കാരണമെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ കത്തിപ്പടരുന്ന ആരോപണം.
ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്ത മിക്ക മാധ്യമങ്ങളും പ്രതിയുടെ സിപിഎം ബന്ധം മറച്ചുവച്ചു. പ്രതി അര്ജുന് പാര്ട്ടിപ്പതാകയേന്തി മാര്‍ച്ച് നടത്തുന്നതിന്റെയും ഡിവൈഎഫ്ഐ പരിപാടിയില്‍ ചുവപ്പ് വേഷം ധരിച്ച് നില്‍ക്കുന്നതിന്റെയും ചിത്രങ്ങള്‍ നല്‍കാനും അവര്‍ വിസമ്മതിച്ചു. കത്വയിലെ കുട്ടിയെ പീഡിപ്പിച്ച് കൊന്നപ്പോഴും യുപിയില്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി ചുട്ടുകൊന്നപ്പോഴും വലിയ പ്രതിഷേധ കോലാഹലം ഉയര്‍ത്തിയ മാധ്യമങ്ങളും ബുദ്ധിജീവികളും സാംസ്കാരിക പ്രവര്‍ത്തകരും മിണ്ടിയിട്ടില്ല. കൊല്ലത്ത് വിസ്മയ എന്ന യുവതി സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിക്കുകയും ദിവസങ്ങളോളം വാര്‍ത്തകള്‍ നല്കിയവരും പ്രതികരിച്ചവരും വണ്ടിപ്പെരിയാര്‍ പീഡനത്തെ ഗൗനിച്ചിട്ടേയില്ല. അതിനേക്കാക്കള് എത്രയോ പൈശാചികമായ സംഭവമാണ് അവിടെ നടന്നത്. മൂന്നു വയസു മുതല്‍ നിരന്തരം പീഡിപ്പിക്കുക, ആറാം വയസില്‍ പീഡനത്തിനിടെ ബോധം കെട്ടപ്പോള്‍ ബാലികയെ അടുക്കള മുറിയില്‍ കെട്ടിത്തൂക്കിക്കൊല്ലുക. അത്രയും മൃഗീയമായ സംഭവം അര്ജുന് എന്ന യുവാവ് ചെയ്തിട്ടും വിസ്മയയുടെ മരണത്തിന് നല്കിയ പ്രാധാന്യം പോലും നല്‍കിയില്ല.
പ്രതി ഡിവൈഎഫ്ഐക്കാരന് ആയതാണ് ഒരു കാരണം. ് ഇര വളരെ പാവപ്പെട്ട കുടുംബത്തിലെ കുരുന്നായതാണ് രണ്ടാമത്തെ കാരണം. ബിജെപിക്കോ ബിജെപി സര്‍ക്കാരിനോഎതിരെയുള്ള വിഷയമല്ലാത്തതാണ് മൂന്നാമത്തെ കാരണം. ഇര ഒരു പ്രത്യേക വിഭാഗത്തിലുള്ളയാളല്ല ഇന്നതാണ് നാലാമത്തെ കാരണം.
സിപിഎമ്മുകാരോ ഇസ്ലാമിസ്റ്റ് സംഘടനകളോ ആണ് ഇരഭാഗത്തെങ്കില് മാത്രമേ ഇവര്‍ പ്രതികരിക്കൂയെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനവും പരിഹാസവും. ഒരു സ്ത്രീധന പീഡന മരണത്തിന് നല്കിയ പ്രാധാന്യം പോലും മാധ്യമങ്ങള്‍ വണ്ടിപ്പെരിയാര്‍ വിഷയത്തില്‍ കാണിക്കാത്ത അവരുടെ ഇരട്ടത്താപ്പിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതികരണമാണ് ഉയരുന്നതും.
പാലത്തായി കേസില്‍ പ്രതി കുറ്റക്കാരന്‍ അല്ലെന്ന് റിപ്പോര്‍ട്ടു നല്കിയ പോലീസിനെതിരെ ഇസ്ലാമിസ്റ്റുകള്‍ ഉണ്ടാക്കിയ ബഹളത്തിന് കയ്യും കണക്കുമില്ല. മാധ്യമങ്ങളും സത്യം അന്വേഷിക്കാതെ, പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച അധ്യാപകനെതിരെ വാര്‍ത്ത ചമച്ചു. ലക്ഷദ്വീപ് വിഷയത്തില്‍ ചലച്ചിത്ര താരങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റികളും എഴുത്തുകാരും മാധ്യമങ്ങളും വലിയ കോലാഹലമാണ് ഉണ്ടാക്കിയത്.
പ്രതിഷേധക്കാര്‍ക്കെതിരായ കോടതി വാര്‍ത്തകള്‍ അടക്കം അവര്‍ മുക്കുകയും ചെയ്തു. ഐഷക്കെതിരെ അന്വേഷണം സ്റ്റേ ചെയ്തില്ലെന്ന വാര്‍ത്ത പോലും അപ്രധാനമായാണ് വന്നത്. അതിനൊന്നും നല്കിയ പ്രാധാന്യം വണ്ടിപ്പെരിയാര്‍ കേസില്‍ മാധ്യമങ്ങളും ബുദ്ധീജീവികളും നല്‍കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: