ന്യൂദല്‍ഹി: സംസ്ഥാനങ്ങളുടെ വരുമാനകമ്മി നികത്തുന്നതിനുള്ള പോസ്റ്റ് ഡെവല്യൂഷന്‍ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റിന്റെ പ്രതിമാസ ഗഡുവായി 17 സംസ്ഥാനങ്ങള്‍ക്ക് 9871 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. ഈ ഗഡു കൂടി നല്‍കിയതോടെ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ആകെ 39,484 കോടി രൂപ അര്‍ഹതയുള്ള സംസ്ഥാനങ്ങള്‍ക്ക് ഗ്രാന്റായി നല്കി.
നാലാം ഗഡുവായി ഈ വര്‍ഷം 1657.58 കോടി രൂപ കൂടി അനുവദിച്ചതോടെ കേരളത്തിന് ഇതുവരെ 2021-22 സാമ്പത്തിക വര്‍ഷം ആകെ 6630.33 കോടി രൂപയാണ് ലഭിച്ചത്. സംസ്ഥാനങ്ങളുടെ റവന്യൂ കമ്മി നികത്താന്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ക്കനുസൃതമായാണ് പ്രതിമാസ തവണകളായി ഗ്രാന്റ് അനുവദിക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 17 സംസ്ഥാനങ്ങള്‍ക്കായി ഗ്രാന്റ് ഇനത്തില്‍ ആകെ 1,18,452 കോടി രൂപയാണ് കമ്മീഷന് ശുപാര്‍ശ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: