കരുനാഗപ്പള്ളി: മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന ഭക്ഷ്യധാന്യ കിറ്റ് അര്‍ഹരെ ഒഴിവാക്കി വിതരണം ചെയ്തതായി ആക്ഷേപം ഉയരുന്നു. മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗമായ റേഷന്‍ കാര്‍ഡില്‍ മത്സ്യത്തൊഴിലാളി എന്ന് രേഖപ്പെടുത്തിയ മുഴുവന്‍ പേര്‍ക്കും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
മാസ്ക്, സാനിറ്റൈസര്‍, പണ്ടാല്പ്പൊടി, പാല്, അരി ഉള്‍പ്പെടെ 20 ഇനങ്ങള്‍ ഉള്‍പ്പെട്ട കിറ്റ് റേഷന്‍കടകള്‍ വഴിയാണ് വിതരണം നടത്തുന്നത്. ഇത്തരത്തില്‍ 8600 കിറ്റുകളാണ് കരുനാഗപ്പള്ളിയില്‍ വിതരണം ചെയ്യാനായി തയ്യാറാക്കിയത്. ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു തുടങ്ങിയതോടെ മത്സ്യത്തൊഴിലാളികള്‍ റേഷന്‍കടകളെ സമീപിച്ചപ്പോഴാണ് അനര്‍ഹരായവര്‍ കിറ്റുകള്‍ വാങ്ങിയതായി ബോധ്യമായത്. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ നിലവില്‍ ആലപ്പാട് പഞ്ചായത്തിലെ അര്‍ഹരായ പകുതിയോളം മത്സ്യത്തൊഴിലാളികളെ ഒഴിവാക്കിയതായും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് അനര്‍ഹരെ തിരുകി കയറ്റിയതായും മനസിലായി. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്.
സ്വന്തക്കാരേയും, രാഷ്ട്രീയക്കാരേയും തിരുകികയറ്റി ഭക്ഷ്യകിറ്റുകളുടെ വിതരണം ക്രമക്കേടില്‍ മുക്കിയ അധികൃതരുടെ നടപടിയില്‍ ബിജെപി ആലപ്പാട് പഞ്ചായത്തു കമ്മിറ്റി പ്രതിഷേധിച്ചു. നിലവിലെ ലിസ്റ്റിലെ അനര്‍ഹരെ ഒഴിവാക്കി മത്സ്യത്തൊഴിലാളി ക്ഷേമ നിധി ബോര്‍ഡില്‍ അംഗത്വമുള്ള എല്ലാ മത്സ്യത്തൊഴിലാകള്ക്കും വിവേചന രഹിതമായി കിറ്റ് ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രസിഡന്റ് ഋഷീന്ദ്രന്‍ അധ്യക്ഷനായി. യോഗത്തില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് കെ.ആര്. രാജേഷ്, മഹിളാമോര്‍ച്ച മണ്ഡലം ജനറല്‍സെക്രട്ടറി പ്രിയമാലിനി, യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് ആരതി, ആലപ്പട് പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറി സജികുമാര്‍, ബഹുലേയന്, ബേബി തുടയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: