തിരുവനന്തപുരം: കെ എസ് ആര് ടി സിയിൽ മുഴുവൻ ജീവനക്കാരോടും ഹാജരാകാൻ നിർദേശം നൽകി മാനേജിംഗ് ഡയറ്ടര്‍. സംസ്ഥാനത്ത് കെ എസ് ആര് ടി സി പൂര്‍ണതോതില്‍ സര്‍വീസ് നടത്തുന്നതിന്റെ ഭാഗമായാണ് നിർദേശം.
ശനി, ഞായര്‍ ദിവസങ്ങളില്‍ ഒഴികെ പൂര്‍ണ തോതില്‍ സര്‍വീസ് നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. കേരളത്തിലേക്കുളള സര്‍വീസ് പുനരാരംഭിക്കുമെന്ന് കര്‍ണാടകയും അറിയിച്ചിട്ടുണ്ട്. എന്തെങ്കിലും കാരണവശാല്‍ ഷെഡ്യൂള്‍ ഓപ്പറേറ്റ് ചെയ്യാന്‍ കഴിയാതെ ജീവനക്കാരെ ഡ്യൂട്ടിക്ക് അയയ്ക്കാന്‍ കഴിയാതെ വന്നാല്‍ സ്റ്റാന്റ് ബൈ ഡ്യൂട്ടി നല്‍കും.
ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും ഡ്യൂട്ടി ചെയ്തിട്ടുള്ളവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: