മൂലമറ്റം: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കുഞ്ഞിന്റെ അരുംകൊലയ്ക്ക് നേരെ പ്രതികരിക്കാനാകാതെ കേരളത്തിലെ സാംസ്കാരിക ലോകം. ഇവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ തരംഗം.ഭരണകക്ഷികളുടെ അടിമ പണിയുടെ മൊത്ത കച്ചവടം ഏറ്റെടുത്തിട്ടുള്ള സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നവകാശപ്പെടുന്നവരുടെ നാവിറങ്ങി പോയോ എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം.
6 വയസുകാരിയെ 3 വയസ് മുതല്‍ നിരന്തരം പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടി തൂക്കിയ കിരാത നടപടിക്കെതിരെ ഒന്നുറക്കെ പ്രതികരിക്കാന്‍ പോലുമാകാതെ കുടുംബം ഉഴലുമ്പോള്‍, പ്രതികരണവാദികളും മൗനത്തില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന സംഭവങ്ങളില്‍ ഇവിടെ വാളും പരിചയുമായി ഉറഞ്ഞ് തുള്ളുന്നവര് പ്രതി സജീവ ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ് എന്നറിഞ്ഞതോടെ പ്രതികരിക്കാന്‍ പോലും മടിക്കുകയാണ്.
ഇത് സംബന്ധിച്ച് നിരവധി ട്രോളുകളാണ് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്. സമാനമായ പല സംഭവങ്ങളിലും മൊഴുകുതിരി കത്തിച്ച് പ്രതിഷേധങ്ങളും, തെരുവ് നാടകങ്ങളും അരങ്ങേറിയ നമ്മുടെ നാട്ടില്‍ നടന്ന മൃഗീയമായ കൊലപാതകത്തോട് നിസംഗ മനോഭാവം പുലര്‍ത്തുന്നത് ആപല്‍ക്കരമാണ്. ഇവരുടെ മൗനം ഭരണ വര്‍ഗത്തിന് മുമ്പില്‍ എത്ര അടിമകളെ പോലെയാണ് ഇവര്‍ ജീവിക്കുന്നത് എന്നതിന് ഉദാഹരണമാണ്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്ന പ്രതികരണ തൊഴിലാളികള്‍ തങ്ങളുടെ തൊട്ടടുത്ത് നടന്ന കുരുന്നിന്റെ ക്രൂരമായ കൊലപാതകത്തോട് എന്തുകൊണ്ടാണ് ഇത്തരം നിര്‍വികാരമായ സമീപനം എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: