മോസ്കോ : കാണാതായ റഷ്യന്‍ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം മരിച്ചതായി അധികൃതര്‍. റഷ്യന്‍ സമയം ഉച്ചയോടെയാണ് വിമാനം കാണാതായ്ത്. പെട്രോപാവ്ലോവ്സ്ക- കാംചട്കിയില് നിന്ന് പലാനയിലേക്ക് പറന്ന ആന്റനോവ് എഎന്‍ 26 ഇരട്ട എന്ജിന് വിമാനമാണ് ലാന്‍ഡിങ്ങിന് മുമ്പാണ് കാണാതാവുകയായിരുന്നു.
കുട്ടികളടക്കം 28 പേരാണ് ഇതില്‍ ഉണ്ടായിരുന്നത്. ഇതില്‍ 22 പേര് യാത്രക്കാരും ആറ് പേര് ക്രൂ അംഗങ്ങളുമായിരുന്നു. പെസഫിക് സമുദ്രത്തില്‍ വിമാനം തകര്‍ന്നു വീണതായി തെരച്ചിലില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
പ്രദേശത്ത് രണ്ട് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. പ്രദേശത്തേയ്ക്ക് തെരച്ചിലാനായി നിരവധി കപ്പലുകള്‍ തിരിച്ചു കഴിഞ്ഞു. പ്രദേശത്ത് കാലാവസ്ഥ മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നുവെന്ന് കാലാവസ്ഥാവകുപ്പിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: