ന്യൂദല്‍ഹി: ഡോ.ശ്യമപ്രസാദ് മുഖര്‍ജിയുടെ 120മത് ജന്മദിനത്തില് അദേഹത്തിന് പ്രണാമമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അദേഹം ഇന്ത്യയുടെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി സ്വന്തം ജീവിതം അദേഹം സമര്‍പ്പിച്ചു. ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ ജയന്തിയില്‍ ഞാന്‍ പ്രണാമം അര്‍പ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
ഡോ.ശ്യാമ പ്രസാദ് മുഖര്‍ജിയുടെ ജയന്തിയില്‍ ഞാന്‍ പ്രണാമം അര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ ഉന്നതമായ ആശയങ്ങള്‍ നമ്മുടെ രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നു. ഡോ. മുഖര്‍ജി ഇന്ത്യയുടെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി തന്റെ ജീവിതം സമര്‍പ്പിച്ചു. ശ്രദ്ധേയനായ ഒരു പണ്ഡിതനും ബുദ്ധിജീവിയും എന്ന നിലയിലും അദ്ദേഹം ബഹുമാന്യനാണ്. നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
ഡോ.ശ്യമപ്രസാദ് മുഖര്‍ജി ഇന്ത്യയുടെ പ്രഥമ വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചു. ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക അധ്യക്ഷനായ അദേഹം കല്‍ക്കത്താ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായും പ്രവര്‍ത്തിച്ചു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്നതിനെ എതിര്‍ത്തുകൊണ്ട് 1952 ജൂണ്‍ 26 ന് ലോക്സഭയില്‍ അദേഹം നടത്തിയ പ്രസംഗം ശ്രദ്ധപിടിച്ചുപറ്റി. അദേഹത്തിന്റെ പ്രസംഗശകലം ”ഏക് ദേശ് മേം ദോ വിധാന്‍, ദോ പ്രധന്‍, ദോ നിശാന്‍ നഹി ചലേംഗേ” ആര്‍ട്ടിക്കിള്‍ 370 വിരുദ്ധ പോരാട്ടങ്ങളുടെ പ്രധാന മുദ്രാവാക്യമായി മാറി.
ആര്‍ട്ടിക്കിള്‍ 370 വിരുദ്ധപ്രക്ഷോഭത്തിനിടെ കശ്മീരില്‍വെച്ച് അറസ്റ്റിലാക്കപ്പെട്ട അദേഹത്തെ 1953 ജൂണ്‍ 23ന് ശ്രീനഗറിലെ ജയിലില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: