ലഖ്നൗ: പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം 150ല്‍ താഴെയെത്തിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ ജിമ്മുകളും സിനിമാ തീയേറ്ററുകളും സ്റ്റേഡിയങ്ങളും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഇന്നലെ മുതല്‍ പ്രവര്‍ത്തനം തുടങ്ങി. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി വിവിധ സംഘടനകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
കഴിഞ്ഞദിവസം സംസ്ഥാനത്ത് പുതുതായി 128 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ കണക്ക് പ്രകാരം 2264 കൊവിഡ് ആക്ടീവ് കേസുകളാണ് നിലവില്‍. രോഗമുക്തി നിരക്ക് 98.5 ശതമാനമായി ഉയര്‍ന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തില്‍ താഴെയാണ്.
ഏറ്റവും കൂടുതല്‍ പേരില്‍ കൊവിഡ് പരിശോധന നടത്തുന്ന സംസ്ഥാനമാണ് യുപി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,48,333 പരിശോധനകള്‍ നടത്തി. സംസ്ഥാനത്തെ 48,22,000 പേര് വാക്സിന് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: