തിരുവനന്തപുരം: പെട്രോളും ഡീസലും ജിഎസ്ടി പരിധില്‍ ഉള്‍പ്പെടുത്തണമെന്ന് പറയാനാകില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. അര്‍ഹിക്കുന്ന ജിഎസ്ടി വിഹിതംപോലും കേരളത്തിന് ഇപ്പോള്‍ ലഭ്യമാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ധനത്തിനും മദ്യത്തിനും നികുതി ചുമത്താനുള്ള സംസ്ഥാനത്തിന്റെ അവകാശം കേന്ദ്രത്തിന് വിട്ടുകൊടുക്കുന്നതിനെ അംഗീകരിക്കില്ലെന്ന് നേരത്തെ കെഎന്‍ ബാലഗോപാല്‍ പ്രസ്താവിച്ചിരുന്നു.
ജിഎസ്ടി വന്നശേഷം നികുതിയില്‍ സംസ്ഥാനങ്ങളുടെ അവകാശം ചുരുങ്ങി. ഇന്ധനത്തിനും മദ്യത്തിനുമാണ് സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ നികുതി ചുമത്താവുന്നത്. നികുതി കിട്ടിയില്ലെങ്കില്‍ എങ്ങനെ ശമ്പളം കൊടുക്കുമെന്നും ആശുപത്രികളില്‍ എങ്ങനെ മരുന്നുവാങ്ങുമെന്നും പ്രസ്ക്ലബ് പരിപാടി മീറ്റ് ദ പ്രസ്സില്‍ മന്ത്രി പ്രതികരിച്ചിരുന്നു.
പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ തയാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജിഎസ്ടി കൗണ്‍സിലില്‍ സംസ്ഥാനങ്ങള്‍ നിര്‍ദേശത്തെ എതിര്‍ക്കാനാണ് സാധ്യത. കൊവിഡ് കാലഘട്ടത്തില്‍ വരുമാനം കുറയുന്നത് പ്രതിസന്ധിയിലാക്കും എന്നാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വാദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: