ആലുവ: ശ്രീലങ്ക സ്വദേശിയായ സുരേഷ് രാജ് തമിഴ്നാട് സ്വദേശിയെന്ന പേരില്‍ നെടുമ്പാശേരി മേഖലയില്‍ ഒളിവില്‍ കഴിഞ്ഞപ്പോള്‍ ഇയാളെ സാമ്പത്തികമായി സഹായിച്ചിരുന്നത് ആരൊക്കെയാണെന്ന് നെടുമ്പാശേരി പോലീസ് അേന്വഷിക്കുന്നു. ലഹരി മരുന്ന് കൈമാറ്റം, കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയായ സുരേഷ് രാജ് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. ഏറെനാള്‍ തമിഴ്നാട്ടില്‍ തങ്ങിയശേഷമാണ് കേരളത്തിലേക്ക് എത്തിയത്. തമിഴ്നാട് സ്വദേശിയെന്ന വ്യാജരേഖകളും ഇയാളുടെ കൈവശമുണ്ടായിരുന്നു.
ക്യൂബ്രാഞ്ച് പോലീസ് സുരേഷ് രാജിനെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി കൂടുതല്‍ ചോദ്യം ചെയ്ത ശേഷം ശ്രീലങ്കന്‍ പോലീസിന് വിട്ടുനല്‍കിയേക്കുമെന്നാണ് സൂചന. ഇയാളുടെ സഹോദരന് രമേഷ് ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതലായി ചോദ്യം ചെയ്യുമ്പോള്‍ സുരേഷ് രാജിന് സഹായം നല്‍കിയത് ആരൊക്കെയാണെന്ന കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ഇവര്‍ നെടുമ്പാശേരിക്കടുത്താണ് വാടയ്ക്ക് താമസിച്ചിരുന്നത്. കെട്ടിട ഉടമകളോട് വിമാനത്താവളം കേന്ദ്രീകരിച്ച് കയറ്റുമതി ഇടപാടുകളാണെന്നാണ് വെളിപ്പെടുത്തിയിരുന്നത്.
കേരളത്തില്‍ ഏതെങ്കിലും ലഹരി ഇടപാടുകള്‍ക്കു ഇവര്‍ നേതൃത്വം നല്‍കിയിരുന്നുവോയെന്നും അന്വേഷിക്കുന്നുണ്ട്. രാജ്യാന്തര വിമാനത്താവള പരിസരത്ത് രാജ്യാന്തര ബന്ധമുള്ള ക്രിമിനലുകള്‍ക്കും മറ്റും തങ്ങുന്നതിനു ഇടം ലഭിക്കുന്നത് വളരെയേറെ ഗൗരവത്തോടെയാണ് വിവിധ അന്വേഷ ഏജന്‍സികള്‍ കാണുന്നത്. വര്‍ഷങ്ങളായി ഇവര്‍ തമിഴ്നാട്ടില്‍ കഴിയുകയായിരുന്നു. ശ്രീലങ്കന്‍ പോലീസാണ് ഇവര്‍ ഇന്ത്യയിലുണ്ടെന്നു കണ്ടെത്തിയത്. തുടര്‍ന്നു തമിഴ്നാട് ക്യൂബ്രാഞ്ച് പോലീസ് ഇവരെ പിടികൂടുന്നതിനായി ശ്രമം തുടങ്ങി. അപ്പോഴാണ് സംഘം കേരളത്തിലേയ്ക്ക് ചേക്കേറിയത്. പിന്നീട് ഈ സംഘത്തെ പിടികൂടാനായി തമിഴ്നാ്ട് പോലീസ് ക്യൂ ബ്രാഞ്ചും കേരളത്തിലെത്തി വിവിധ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്ത് ഇവര്‍ തങ്ങുന്നിടം കണ്ടെത്തിയത്. അതിനുശേഷം തീവ്രവാദ വിരുദ്ധ സേനയുടെ സഹായത്തോടെ ഇവരെ പിടി കൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: