ന്യൂദല്‍ഹി: പഞ്ചാബിലെ ആഭ്യന്തരകലാപം പരിഹാരം കാണാന്‍ കഴിയാതെ കോണ്‍ഗ്രസ് നട്ടംതിരിയുന്നതിനിടയില് ഹരിയാനയിലും കോണ്‍ഗ്രസിനുള്ളില്‍ കലാപം.
ഹരിയാനയില്‍ നിന്നുള്ള അഞ്ച് എംഎല്‍എമാര്‍ കോണ്‍ഗ്രസ് സംഘടന ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെക്കണ്ട് പ്രശ്നം ചര്‍ച്ചചെയ്തതായി അറിയുന്നു. ഈ അഞ്ച് എംഎല്‍എമാരും മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ സംഘത്തില്‍പ്പെട്ടവരാണ്. കുല്‍ദീപ് വാറ്റ്സ്, വരുണ്‍ ചൗധരി, ബിഎല്‍ സൈനി, ഡോ. രഘുബീര്‍ കഡ്യാന്‍, ബിബി ബത്ര എന്നിവരാണ് വേണുഗോപാലുമായി ചര്‍ച്ച നടത്തിയത്. ഹരിയാന കോണ്‍ഗ്രസില്‍ സംഘടനാതലത്തില്‍ അഴിച്ചുപണിക്കൊരുങ്ങും മുമ്പ് തങ്ങളുമായി ഹൈക്കമാന്റ് ചര്‍ച്ച ചെയ്തിരിക്കണം എന്നതാണ് ഇവരുടെ ആവശ്യം.
ഹൈക്കമാന്റിന് കൂടുതല്‍ താല്പര്യമുള്ള അവിടുത്തെ കോണ്‍ഗ്രസ് അധ്യക്ഷ കുമാരി ഷെല്‍ജയുടെ അനുയായികള്‍ കൂടുതല്‍ സ്ഥാനങ്ങള്‍ കയ്യടക്കുമെന്ന ആശങ്ക മൂലമാണ് ഹൂഡ പക്ഷം കലാപം കൂട്ടുന്നതെന്നറിയുന്നു. ഹരിയാനയില്‍ ഡിസിസി, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളില്‍ സംഘടനഭാരവാഹികളെ മാറ്റാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: