ന്യൂദല്‍ഹി: സമൂഹ പാര്‍പ്പിട സ്ഥലത്തെ ഉദ്ഘാടന ചടങ്ങില്‍ സംഘാടകര്‍ കത്രിക നല്‍കാതിരുന്നതിനെ തുടര്‍ന്ന് ക്ഷുഭിതനായി, കെട്ടിയിരുന്ന നാട കൈകൊണ്ട് വലിച്ചുമാറ്റി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നാട മുറിക്കാനുള്ള കത്രിക അന്വേഷിച്ച് സംഘാടകള്‍ ചുറ്റും നടന്നപ്പോള്‍ ആളുകള്‍ക്കും മാധ്യമങ്ങള്‍ക്കും ഒപ്പം നിന്നിരുന്ന മുഖ്യമന്ത്രി അല്പനേരം കാത്തു.
കുറച്ചുനിമിഷങ്ങള്‍ കാത്തിട്ടും കത്രിക കയ്യില്‍ ലഭിക്കാതിരുന്നതോടെ അക്ഷമനായ കെ ചന്ദ്രശേഖര്‍ റാവു കൈകൊണ്ട് പറിച്ചുനീക്കുകയായിരുന്നു. ഞായറാഴ്ച രാജണ്ണ സിര്‍സില ജില്ലയിലെ മേദിപ്പള്ളിയില് നടന്ന സമൂഹ വീടുകളുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു കെടുകാര്യസ്ഥത സംഭവിച്ചത്. സംഘാടകര്‍ക്കുണ്ടായ പിഴവായി വീഡിയോയെ ചിലര്‍ കണ്ടപ്പോള്‍, റാവുവിന്റെ അക്ഷമ മറ്റു ചിലര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: