കോതമംഗലം: വനവാസി കുടിയേറ്റേ മേഖലയിലുള്ള കുറ്റിയാംചാല്‍ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ അധ്യാപകരില്ലാതായിട്ട് ഏറെ കാലമായി. 2014ല്‍ നാല് ക്ലാസ്സുകളിലായി കേവലം 20കുട്ടികള്‍ മാത്രമാണിവിടെയുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ഇവിടെ തുടര്‍ച്ചയായ നാലു വര്‍ഷവും ഡിവിഷനുകള്‍ വര്‍ധിച്ചുവരികയാണ്. ഇപ്പോള്‍ 145 കുട്ടികളാണ് ഒന്ന് മുതല്‍ നാല് വരെ പഠിക്കുന്നത്. കൂടാതെ 50ല്‍ അധികം കുട്ടികള്‍ പ്രീ പ്രൈമറിയിലും പഠിക്കുന്നുണ്ട്. ആവശ്യത്തിന് അദ്ധ്യാപകരില്ലാതെയാണ് സ്കൂള്‍ ഈമുന്നേറ്റം സാധ്യമാക്കിയത്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പൂര്‍ണമായും വിജയിച്ചതിന് ഉദാഹരണം കൂടിയാണ് ഈ വിദ്യാലയം. പിടിഎ, എംപിടിഎ, പൂര്‍വവിദ്യാര്‍ഥി സംഘടന, പഞ്ചായത്ത് തുടങ്ങി എല്ലാ സഹകരണങ്ങളും ഈസ്കൂളിന്റെ വിജയത്തിന് പ്രധാനകാരണമാണ്. മൂന്നാം ക്ലാസ്സിലും നാലാം ക്ലാസ്സിലും രണ്ട് ഡിവിഷന് നിലവിലുണ്ട്. ഒന്നിലും രണ്ടിലും രണ്ട് ഡിവിഷനുള്ള കുട്ടികളുണ്ടെങ്കിലും ഓണ്‍ലൈന്‍ പഠനമായതിനാല്‍ അംഗീകാരമായിട്ടില്ല.
നിലവില്‍ സ്ഥിര അധ്യാപകരായി രണ്ടുപേര്‍ മാത്രമാണിവിടെയുള്ളത്. എച്ച്എം ഉള്‍പ്പെടെ നാല് അധ്യാപകരുടെ ഒഴിവുകളാണ് നിലവിലുള്ളത്. സര്‍ക്കാര്‍ അധ്യാപക നിയമനങ്ങള്‍ ഉടന്‍ നടത്തി വനവാസി കുടിയേറ്റേ മേഖലയിലെ ഈവിദ്യാലയം നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലാണ് പിറ്റിഎയും നാട്ടുകാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: