തിരുവനന്തപുരം: കുഞ്ഞുണ്ണി മാസ്റ്ററുടെ ജന്മദിനം ബാലസാഹിത്യദിനം ആയി മാറണമെന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്. പ്രസന്നകുമാര്‍.നാം അറിയുന്ന ആദ്യത്തെയും പ്രധാനപ്പെട്ടതുമായ ബാലസാഹിത്യകാരന്‍ കുഞ്ഞുണ്ണിമാസ്റ്ററാണ് അദ്ദേഹത്തിന്റെ ജന്മദിനമായ മെയ് 10 ബാലസാഹിത്യത്തിനായി ഒരു ദിനം എന്ന നിലയില്‍ വരണം.ബാലസാഹിതി പ്രകാശന് സംസ്ഥാന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബാലസാഹിത്യ സമ്മേളനങ്ങള്‍ നടക്കണം. ബാലസാഹിത്യ പുസ്തകോത്സവങ്ങള്‍ നടത്തണം. കുട്ടികളുടെ ആരോഗ്യ പരിപാലനം സംബന്ധിച്ച പുസ്തകം, ഭൂമിയേയും മണ്ണിനേയും കുറിച്ചുള്ള പുസ്തകം, കുട്ടികള്‍ക്ക് പ്രേരണ കൊടുക്കുന്ന പുസ്തകം തുടങ്ങി ലളിതവും ഹൃദയസ്പര്‍ശിയുമായ പുസ്തകങ്ങള്‍ തയ്യാറാക്കാനാകണം. കുട്ടികള്‍ക്ക് പിറന്നാള്‍ സമ്മാനമായി നല്ല പുസ്തകങ്ങള്‍ കൊടുക്കുന്ന ശീലം വരണം. പ്രസന്നകുമാര്‍ പറഞ്ഞു. ബാലഗോകുലത്തിന്റെ സുപ്രധാനമായൊരു സാംസ്കാരിക പ്രവര്‍ത്തനമാണ് ബാലസാഹിതി പ്രകാശന് ചെയ്തുകൊണ്ടിരിക്കുന്നതതെതെന്നും അദ്ദേഹം പറഞ്ഞു
കൂട്ടികളില്‍ സാസ്ക്കാരിക പുസ്തകങ്ങള്‍ എത്തിക്കാന്‍ കുഞ്ഞുണ്ണി മാഷിന്റെ ആശീര്‍വാദത്തോടെ ബാലഗോകുലം 1983 ല്‍ ആരംഭിച്ച് പ്രസദ്ധീകരണ വിഭാഗമാണ് ബാലസാഹിതി പ്രകാശന്. മൂഹത്തില്‍ ആദ്ധ്യാത്മിക ,ധാര്‍മിക മാറ്റങ്ങള്‍ ഉണ്ടാക്കുന്നതില്‍ ബാലസാഹിതി പ്രകാശന് പ്രധാന പങ്കുവഹിച്ചു. കുട്ടികള്‍ പാരമ്പര്യവും സംസ്കാരവും കൈവിടാതിരിക്കാന്‍ സഹായിക്കുന്ന അമൂല്യ ഗ്രന്ഥങ്ങളാണ് ബാലസാഹിതി പ്രകാശന് പുറത്തിറക്കിയത്. ജ്ഞാനയജ്ഞം വഴി ഭഗവത്ഗീതയും ജ്ഞാനപ്പാനയും ഭജനകളും ലയാള ഗീതങ്ങളും നല്ല കഥകളും ലക്ഷക്കണക്കിന് വീടുകളില്‍ എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: