ബാക്കു: ഇരുപത്തിയൊമ്പത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഡെന്മാര്ക്ക് യുറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ കടന്നു. ഇനി രണ്ട് വിജയങ്ങള്‍ കൂടി നേടിയാല്‍ അവര്‍ക്ക് 1992 ലെ കിരീട വിജയം ആവര്‍ത്തിക്കാം. തുല്ല്യ ശക്തികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ചെക്ക്് റിപ്പബഌക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഡെന്മാര്ക്ക് വീണ്ടും യൂറോയുടെ സെമിഫൈനലിലേക്ക് മുന്നേറിയത്. ബുധനാഴ്ച വെംബ്ലിയില്‍ നടക്കുന്ന സെമിയില്‍ അവര്‍ ഇംഗ്ലണ്ടിനെ നേരിടും.
ഇഞ്ചോടിച്ച് പോരാട്ടം നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ തോമസ് ഡെലാനിയും കാസ്പെര്‍ ഡോള്ബെര്ഗുമാണ് ഡെന്മാര്ക്കിനായി ഗോളുകള്‍ നേടിയത്. സൂപ്പര്‍ താരം പാട്രിക്ക് ഷിക്കാണ് ചെക്കിന്റെ ആശ്വാസ ഗോള്‍ കുറിച്ചത്.
കളിയുടെ അഞ്ചാം മിനിറ്റില്‍ ചെക്കിനെ ഞെട്ടിച്ച് ഡെന്മാര്ക്ക് മുന്നിലെത്തി. ആദ്യ കോര്‍ണര്‍ തന്നെ മുതലാക്കിയാണ് അവര്‍ ഗോള്‍ നേടിയത്. സ്ട്രൈഗറാണ് കിക്കെടുത്തത്. ഉയര്‍ന്നുവന്ന പന്തില്‍ തലവെച്ച്് തോമസ് ഡെലാനി സ്കോര്‍ ചെയ്തു. തൊട്ടുപിന്നാലെ ചെക്കിന്റെ കരുത്തനായ പാട്രിക്ക്് ഷിക്ക് ഡെന്മാര്ക്കിന്റെ പ്രതിരോധം തകര്‍ത്ത് ബോക്സിനുള്ളില്‍ കയറിയെങ്കിലും അവസാനം നിമിഷം പിഴച്ചു.
തുടര്‍ന്ന് ഡെന്മാര്ക്കിന്റെ ഡാംസ്ഗാര്‍ഡിന് തുറന്നാവസരം കിട്ടി. പക്ഷെ പന്ത് വലയിലേക്ക് തിരിച്ചുവിടാന്‍ താരത്തിന് കഴിഞ്ഞില്ല.
നാല്‍പ്പത്തിരണ്ടാം മിനിറ്റില്‍ ഡെന്മാര്ക്ക് രണ്ടാം ഗോള്‍ നേടി. കാസ്പര്‍ ഡോള്‍ബെര്‍ഗാണ് ലക്ഷ്യം കണ്ടത്. മെയ്ലിന്റെ ക്രോസ് കാലുകൊണ്ട് ഡോള്‍ബെര്‍ഗ് ചെക്കിന്റെ വലയിലാക്കി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഗോള്‍ മടക്കാനായി ചെക്ക് നിരന്തരം ആക്രമണം അഴിച്ചുവിട്ടെങ്കിലും ഗോള്‍ നേടാനായില്ല. ഇടവേളയ്ക്ക് ഡെന്മാര്ക്ക് 2-0 ന് മുന്നില്‍.
രണ്ടാം പകുതിയിലും മികവ് തുടര്‍ന്ന് ചെക്ക്് 49-ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി. പാട്രിക്ക് ഷിക്കാണ് സ്കോര്‍ ചെയ്്തത്. കൗഫാലിന്റെ പാസ്് മുതലാക്കിയാണ് ഷിക്ക് ഗോള്‍ അടിച്ചത്. യൂറോ 2020 ല്‍ ഷിക്കിന്റെ അഞ്ചാം ഗോളാണിത്. ഇതോടെ ഗോള്‍ഡണ്‍ ബൂട്ടിനായുള്ള മത്സരത്തില്‍ ഷിക്ക് ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കൊപ്പം എത്തി.
തുടര്‍ന്ന്് സമനില പിടിക്കാനായി ചെക്ക് തകര്‍ത്തുകളിച്ചു. എന്നാല്‍ ശക്തമായ പ്രതിരോധം തീര്‍ത്ത് ഡെന്മാര്ക്ക്് നീക്കങ്ങള്‍ തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: