തിരുവനന്തപുരം: ജനപ്രതിനിധികളുടെ രണ്ട് മുഖങ്ങളാണ് മലയാളികള്‍ ഞായറാഴ്ച കണ്ടത്. പോത്തുവളർത്തിയും മീൻ വിറ്റും ജീവിതം പുലർത്തുന്ന ചേർത്തലക്കാരി അഞ്ജനയെ കാണാനും ആശ്വസിപ്പിക്കാനും നടനും എം.പിയുമായ സുരേഷ് ഗോപി എത്തിയപ്പോള്‍ സഹായഭ്യര്‍ത്ഥന തേടി ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിയോട് തട്ടിക്കയറിയ നടനും എംഎല്‍എയുമായ മുകേഷും രണ്ട് മൂല്യബോധങ്ങളുടെ പ്രതിനിധികളായി മാറുകയായിരുന്നു.
പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ വിദ്യാർഥി എന്തോ സഹായം തേടിയാണ് നടന്‍ മുകേഷിനെ വിളിച്ചത്. സ്വന്തം നിയോജകമണ്ഡലത്തിലെ എംഎൽഎയെ വിളിക്കാതെ കൊല്ലം എംഎല്‍എയായ തന്നെ വിളിച്ചതാണ് മുകേഷിനെ പ്രകോപിപ്പിച്ചത്. ഒരു കൂട്ടുകാരനാണ് മുകേഷിന്റെ നമ്പര്‍ നല്‍കിയതെന്ന് പറയുന്ന വിദ്യാര്‍ത്ഥിയോട് നമ്പർ തന്ന കൂട്ടുകാരൻ ആരാണെന്ന് നോക്കി അവന്റെ ചെവികുറ്റി നോക്കി അടിക്കണമെന്ന് മുകേഷ് വിദ്യാർഥിക്ക് നല്‍കുന്ന മറുപടി ശബ്ദരേഖയിൽ വ്യക്തമാണ്.
അതേ സമയം, സ്നേഹവും കരുതലും നല്‍കുന്ന സുരേഷ് ഗോപിയുടെ ചിത്രമാണ് ചേര്‍ത്തലയില്‍ കണ്ടത്. അഞ്ജനയുടെ കഥ വായിച്ചറിഞ്ഞ സുരേഷ് ഗോപി ചേർത്തലയിലെ വീട്ടിലെത്തി അഞ്ജനയെ അഭിനന്ദിക്കുകയും 5 കിലോ ചെമ്മീനും വാങ്ങി നല്‍കി. കൂടാതെ അഞ്ജന വളർത്തുന്ന അപ്പു എന്ന പോത്തിന് ഒരു ചാക്ക് കാലിത്തീറ്റ വാങ്ങി നൽകാനുള്ള പണവും നൽകിയാണ് മടങ്ങിയത്.
തന്റെ സങ്കടം പറയാൻ വിളിച്ച പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയെ ചെവികല്ല് അടിച്ചു തിരിക്കണം എന്നു പറയുന്ന എം. എൽ. എ യുള്ള ഈ നാട്ടിലാണ് സുരേഷ് ഗോപി വ്യത്യസ്തനാകുന്നത്….
പ്രതികരിക്കാൻ ഇവിടെ എഴുതുക: