ന്യൂഡല്‍ഹി: ഓഗസ്റ്റ് മൂന്നുമുതല്‍ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റ് (ഇഗ്നോ) 2021 ജൂണ്‍ സെഷനിലെ അവസാന വര്‍ഷ യുജി, പിജി പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. പിജി ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലെ പരീക്ഷയും ഈ ദിവസം തുടങ്ങും. സമയക്രമം സര്‍വകലാശാല വെബ്സൈറ്റില്‍ ഉടന്‍ നല്‍കുമെന്ന് ഇഗ്നോയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
നേരത്തേ പരീക്ഷയ്ക്കായുള്ള അപേക്ഷയും അസൈന്മെന്റുകളും സമര്‍പ്പിക്കാനുള്ള സമയംജൂലൈ ഒന്‍പത് വരെ നീട്ടിയിരുന്നു. ജൂലായ് 15 വരെ അസൈന്മെന്റ്, പ്രോജക്ട് എന്നിവ സമര്‍പ്പിക്കാം. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിലായിരുന്നു പരീക്ഷാത്തീയതികള്‍ നീട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: