കോഴിക്കോട്: പിഎസ്സി അംഗത്വം 40 ലക്ഷം രൂപയ്ക്ക് ഐഎന്‍എല്‍ വിറ്റുവെന്ന വെളിപ്പെടുത്തലുമായി സംസ്ഥാന നേതാവ്. ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇസി മുഹമ്മദാണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണവുമായി രംഗത്തുവന്നത്. ആദ്യ ഗഡുവായി 20 ലക്ഷം രൂപ നേതാക്കള്‍ കൈപ്പറ്റിയതായും ഇസി മുഹമ്മദ് ആരോപിച്ചു.
ഇടതുമുന്നണി പാര്‍ട്ടിക്ക് അനുവദിച്ച പിഎസ്സി അംഗത്വം വില്‍ക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ തന്നെയാണ് തീരുമാനം കൈക്കൊണ്ടതെന്ന് ഇസി മുഹമ്മദ വ്യക്തമാക്കി. അബ്ദുള്‍ സമദ് എന്നയാളില്‍ നിന്നും ആദ്യ ഗഡുവായ 20 ലക്ഷം വാങ്ങി. ബാക്കി തുക അംഗം ആയശേഷം ശമ്പളം ലഭിക്കുമ്പോള്‍ തവണകളായി വാങ്ങാനാണ് വ്യവസ്ഥ വച്ചിരിക്കുന്നതെന്ന് അദേഹം വെളിപ്പെടുത്തി.
എന്നാല്‍ ആരോപണം ഐഎന്‍എല്‍ സംസ്ഥാന നേതൃത്വം തള്ളിക്കളഞ്ഞു. ആരോപണം വ്യാജമെന്നാണ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുള്‍ വഹാബ് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: