നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തില്‍ സംയോജിത വെളളപ്പൊക്ക നിവാരണ പദ്ധതി ‘ഓപ്പറേഷന് പ്രവാഹ്’ നടപ്പിലാക്കുന്നു. സിയാലിന്റെ നിലവിലെ പദ്ധതികളെ, ജില്ലാ ഭരണകൂടത്തിന്റേയും തദ്ദേശ സ്ഥാപനങ്ങളുടേയും പദ്ധതികളുമായി സംയോജിപ്പിച്ചാണ് ഓപ്പറേഷന് പ്രവാഹ് നടപ്പിലാക്കുന്നത്. ഓപ്പറേഷന് പ്രവാഹിന്റെ ഒന്നാംഘട്ടം 31ന് പൂര്‍ത്തിയാകുമെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് അറിയിച്ചു.
130 കോടി രൂപ ചെലവിട്ടാണ് വെള്ളപ്പൊക്ക നിവാരണ പദ്ധതി നടപ്പിലാക്കുന്നത്. വിമാനത്താവളത്തിന്റെ പരിസരങ്ങളില്‍ 26 ഇടങ്ങളിലാണ് സിയാല്‍ പദ്ധതികള്‍ നടത്തുന്നത്. പെരിയാറില്‍ നിന്ന് ചെങ്ങല്‍ത്തോടിലൂടെ ഒഴുകുന്ന പ്രളയജലം വിമാനത്താവളത്തേയും പരിസരപ്രദേശങ്ങളും മുക്കാതിരിക്കാന്‍ പണികഴിപ്പിച്ച ഡൈവേര്ഷന് കനാലിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്. അഞ്ച് ഭാഗങ്ങളായി തിരിച്ചാണ്, വിമാനത്താവളത്തിന്റെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഡൈവേര്ഷന് കനാല്‍ പുനരുദ്ധരിക്കുന്നത്. ഓഗസ്റ്റിന് മുമ്പ് വെള്ളപ്പൊക്ക നിവാരണ പദ്ധതി പൂര്‍ത്തിയാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ കൂടിയായ മാനേജിങ് ഡയറക്ടര്‍ പ്രത്യേക അവലോകന യോഗം വിളിച്ചുചേര്‍ത്തു. ജില്ലാ ഭരണകൂടവും തദ്ദേശസ്ഥാപനങ്ങളും ചെയ്യുന്ന വെള്ളപ്പൊക്ക നിവാരണ പദ്ധതികളുമായി സംയോജിപ്പിച്ച് സിയാലിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനമായി. ‘ ഓപ്പറേഷന് പ്രവാഹ് ‘ എന്ന പേരിലാകും ഈ സംയോജിത വെള്ളപ്പൊക്ക പദ്ധതി നടപ്പിലാക്കുക. റണ്‍വെയുടെ തെക്ക്, വടക്ക് ഭാഗങ്ങളിലുള്ള കാനകളെ യോജിപ്പിച്ചുള്ള പമ്പിങ് സംവിധാനവും പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്.
ഓപ്പറേഷന് പ്രവാഹിന്റെ രണ്ടാംഘട്ടത്തില്‍, ചെങ്ങല്‍തോട് തുടങ്ങുന്ന ഭാഗത്ത് റെഗുലേറ്റര്‍ കം ബ്രിഡ്ജ് പണികഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 20.40 കോടി രൂപ ചെലവുവരും. ഓപ്പറേഷന് പ്രവാഹ് ഒന്നാംഘട്ടം, നിശ്ചിത സമയത്ത് തന്നെ പൂര്‍ത്തിയാക്കത്തക്കവിധം പ്രവര്‍ത്തനശേഷിയുയര്‍ത്താന്‍ സിയാല്‍ എഞ്ചിനീയറിങ് വിഭാഗത്തിന് മാനേജിങ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: