ന്യൂദല്‍ഹി: ഭാരത് ബയോടെകിന്റെ കൊവാക്സിന് മൂന്നാംഘട്ടപരീക്ഷഫലത്തില് വാക്സിന് 77.8 ശതമാനം ഫലപ്രാപ്തിയുള്ളതായി കണ്ടെത്തല്‍. കഠിന രോഗലക്ഷ്ണമുള്ള കോവിഡിന് 93.4 ശതമാനം ഫലപ്രാപ്തിയുണ്ട്. ശനിയാഴ്ചയാണ് മൂന്നാംഘട്ട റിപ്പോര്‍ട്ട് പുറത്തുവന്നത്.
ഡെല്‍റ്റ വകഭേദമായ ബി.1.617.2നെതിരെയും കൊവാക്സിന് ഫലപ്രദമായി പൊരുതും. 63.6 ശതമാനമാണ് ഫലപ്രാപ്തി. രോഗലക്ഷ്ണങ്ങള്‍ പുറത്തുകാണിക്കാത്ത കോവിഡ് 19ന്റെ കാര്യത്തില്‍ കൊവാക്സിന് 63.6 ശതമാനം സംരക്ഷണം നല്‍കും. വാക്സിന് എടുത്തവരില്‍ 0.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഗൗരവമായ പാര്‍ശ്വഫലങ്ങള്‍ കാണപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലുടനീളം 25 കേന്ദ്രങ്ങളില്‍ മൂന്നാംഘട്ടപരീക്ഷണം നടത്തിയിരുന്നു. ‘മാരകമായ കോവിഡ് വൈറസിനെതിരെ ആഗോളതലത്തില്‍ സംരക്ഷണം നല്കുന്നതില് കാര്യമായ സംഭാവന ചെയ്യാന്‍ കൊവാക്സിന് കഴിയുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡോ.ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: