കൊല്ലം : വിസ്മയ കേസില്‍ പ്രതിഭാഗത്തിന്് വേണ്ടി ഹാജരാകാനൊരുങ്ങി ബി.എ. ആളൂര്‍ വക്കീല്‍. സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെടുകയും പിന്നീട് ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ സംഭവം സംസ്ഥാനം ഒട്ടാകെ ചര്‍ച്ച ആയിരുന്നു. അതിനു പിന്നാലെയാണ് കേസിലെ പ്രതിയും വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിന് വേണ്ടി ആളൂര്‍ ഹാജരാകുന്നത്.
കിരണ്‍ കുമാര്‍ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കേസിലെ അന്വേഷണം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലവില്‍ നെയ്യാറ്റികര സബ്ജയിലില്‍ റിമാന്‍ഡിലാണ് കിരണ്‍. ഇയാള്‍ക്ക് വേണ്ടി ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ ആളൂര്‍ സമര്‍പ്പിച്ചു കഴിഞ്ഞു. ജൂലൈ അഞ്ചിന് കേസില്‍ വിധി വരും.
അതേസമയം കിരണിന് ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കാവ്യ കോടതിയില്‍ അറിയിച്ചു. ജാമ്യാപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കിരണിന്റെ സുഹൃത്തുക്കളും ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നു. കൊവിഡ് ബാധിച്ച് നെയ്യാറ്റിന്‍കര സബ് ജയിലിലാണ് കിരണുള്ളത്.
സൗമ്യ, ജിഷ വധക്കേസ് ഉ്ള്പ്പടെ പ്രമാദമായ കേസുകളിലെല്ലാം പ്രതിഭാഗത്തിന് വേണ്ടി ഹാജരായത് ആളുരായിരുന്നു. കൂടത്തായി കൊലപാതകക്കേസില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ ബി.എ. ആളൂരിനെതിരെ വ്യാപക വിമര്‍ശനം നേരിട്ടിരുന്നു. കേരളത്തില്‍ ചാവേറാക്രമണം നടത്താന്‍ പദ്ധതിയിട്ട റിയാസ് അബൂബക്കറിനായും ബിഎ ആളൂര്‍ ഹാജരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: