ബാക്കു: യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഡെന്മാര്ക്കും ചെക്ക് റിപ്പബഌക്കും ഇന്ന് നേര്‍ക്കുനേര്‍. ബാക്കു ഒളിമ്പിക് സ്റ്റേഡിയത്തില്‍ രാത്രി 9.30 ന് കളി തുടങ്ങും. സോണി സിക്സ് ചാനലില്‍ തത്സമയം കാണാം.
യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ ഡെന്മാര്ക്ക് ചെക്ക് റിപ്പബഌക്കിനോട് തോറ്റിട്ടില്ല. മുമ്പ് രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഡെന്മാര്ക്കിനൊപ്പം നിന്നു. 2000 യൂറോയിലെ ഗ്രൂപ്പ് മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കും 2004 ലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മടക്കമില്ലാത്ത മൂന്ന്് ഗോളുകള്‍ക്കും ഡെന്മാര്ക്ക്് ചെക്കിനെ വീഴ്ത്തി.
യൂറോയില്‍ ഇത് മൂന്നാം തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ഇത്തവണ പഴയ തോല്‍വികള്‍ക്ക് കണക്കുതീര്‍ക്കാനുള്ള ഒരുക്കത്തിലാണ് ചെക്ക്.
ചെക്കും ഡെന്മാര്ക്കും അവസാന കളിച്ച ആറ് രാജ്യാന്തര മത്സരങ്ങളില്‍ അഞ്ചും സമനിലയായി. 2016 നവംബറില്‍ നടന്ന സൗഹൃദ മത്സരത്തിലാണ് അവസാനമായി ഈ ടീമുകള്‍ പോരടിച്ചത്. അന്ന് മത്സരം സമനിലയായി.
തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ നാലു ഗോള്‍ വീതം നേടി ചരിത്രം കുറിച്ചാണ് ഡെന്മാര്ക്ക് ഇത്തവണ ക്വാര്‍ട്ടറിലെത്തിയത്. ഗ്രുപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക്് റഷ്യയെ തോല്‍പ്പിച്ച ഡെന്മാര്ക്ക് പ്രീ ക്വാര്‍ട്ടറില്‍ മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക് വെയ്ല്‍സിനെയും വീഴ്ത്തി. യൂറോയുടെ ചരിത്രത്തില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ നാലു ഗോള്‍ വീതം നേടുന്ന ആദ്യ ടീമാണ് ഡെന്മാര്ക്ക്. യുറോ 2020 ല്‍ ഡെന്മാര്ക്കിന് ഒമ്പത് ഗോളുകളായി. മാര്ട്ടിന് ബ്രാത്ത്വെയ്റ്റ്, ഡീലാനി, ഡാനിയല്‍ വാസ്, കാസ്പര്‍ ,ജോക്കിം മിഹലേ എന്നിവരാണ് ഡെന്മാര്ക്കിന്റെ കരുത്ത്.
ചെക്ക്് റിപ്പബഌക് ഇത് നാലാം തവണയാണ് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുന്നത്. നേരത്തെ കളിച്ച മൂന്ന് ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ രണ്ടിലും അവര്‍ വിജയം നേടി. 1996 ല്‍ പോര്‍ച്ചുഗലിനെയും 2004 ഡെന്മാര്ക്കിനെയും തോല്‍പ്പിച്ചു. പക്ഷെ 2012 ല്‍ പോര്‍ച്ചുഗലിനോട് മടക്കമില്ലാത്ത ഒരു ഗോളിന് തോറ്റു.
കരുത്തരായ ഹോളണ്ടിനെ അട്ടിമറിച്ചാണ് ചെക്ക് റിപ്പബഌക് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഇംഗ്ലണ്ടിനോട് തോറ്റെങ്കലും പ്രീ ക്വാര്‍ട്ടറില്‍ ഹോളണ്ടിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവച്ച്് ചെക്ക് വിജയം നേടി. മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അവര്‍ ഹോളണ്ടിനെ വീഴ്ത്തിയത്. പാട്രിക്ക് ഷിക്ക്, കലാസ്, ബാറക്ക്് തുടങ്ങിയവരിലാണ് ചെക്കിന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: