ന്യൂദല്‍ഹി : ജമ്മു വിമാനത്താവളത്തില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതിന് മുമ്പ് പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലും ഡ്രോണുകളുടെ സാന്നിധ്യമുണ്ടായി. ഇസ്ലാമബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് ഓഫീസില്‍ ഡ്രോണ്‍ കണ്ടെത്തിയത്.
ഹൈക്കമ്മിഷന് ഓഫീസിന് മുകളിലും ഉദ്യോഗസ്ഥര്‍ താമസിക്കുന്നതിന് സമീപത്തുമാം ജമ്മു വിമാനത്താവളത്തില്‍ സ്ഫോടനം നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഡ്രോണ്‍ കണ്ടെത്തിയത്. ഹൈക്കമ്മീഷന് ഓഫീസില്‍ ഒരു പരിപാടി നടക്കുന്നതിനിടയിലാണ് ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്. ഈ സമയം ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്.
കര്‍ശ്ശന സുരക്ഷാ മേഖലയില്‍ ഇത്തരത്തില്‍ ഡ്രോണ്‍ പറന്നത് പാക് രഹസ്യാന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്ന് ഇന്ത്യ വിമര്‍ശിച്ചു. ഇത്തരത്തില്‍ ഡ്രോണുകള്‍ പ്രത്യക്ഷപ്പെടുന്നത് സുരക്ഷാ പാളീച്ചയാണെന്നും പാക്കിസ്ഥാന് ഇതില്‍ കടുത്ത അതൃപ്തി അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
കഴിഞ്ഞാഴ്ചയാണ് ജമ്മു വിമാനത്താവളത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് സ്ഫോടനം നടത്തിയത്. പാക്കിസ്ഥാന് അതിര്‍ത്തിയില്‍ നിന്നും 14 കിലോമീറ്റര്‍ ദൂരെയായാണ് ജമ്മു വിമാനത്താവളം. അതിനു പിന്നാലെ അതിര്‍ത്തി മേഖലകളില്‍ തുടര്‍ച്ചയായി ഡ്രോണ്‍ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഭീകരര്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതിന്റെ പിന്നില്‍ പാക് സൈന്യത്തിനും പങ്കുണ്ടെന്നും സൂചനകളുണ്ട്. ഇന്ന് രാവിലേയും അതിര്‍ത്തിയില്‍ ഡ്രോണ്‍ കണ്ടെത്തുകയും ബിഎസ്എഫ് അതിനു നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. ഇതോടെ അപ്രത്യക്ഷമാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: