തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനം ഓടിക്കുന്നതിനിടെ ബ്ലൂടുത്ത്/ ഹാന്‍ഡ് ഫ്രീ ഡിവൈസുകള്‍ ഉപയോഗിച്ച് സംസാരിക്കുന്നത് കുറ്റകരമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് പറഞ്ഞു. ഡ്രൈവിംഗിനിടെ ബ്ലൂടൂത്ത് സംവിധാനം വഴി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് ട്രാഫിക്ക് പൊലീസ് ഒരുങ്ങുകയാണെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. ഇക്കാര്യത്തിലാണ് ഡിജിപി വ്യക്തത വരുത്തിയത്. ഇത്തരം സംഭവങ്ങള്‍ പരിശോധനയില്‍ കണ്ടാല്‍ നടപടിയുണ്ടാകും.
സ്ത്രീകളുടേയും കുട്ടികളുടെയും സുരക്ഷയ്ക്കു കൂടുതല്‍ പരിഗണന നല്‍കുമെന്നും ഗാര്‍ഹിക പീഡന പരാതികളില്‍ നടപടി ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനുള്ള പദ്ധതികള്‍ തയാറാക്കും. പൊലീസ് സേനയെ കൂടുതല്‍ ആധുനിക വത്കരിക്കും. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഉള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. പൊലീസ് ക്യാംപുകളില്‍ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുമെന്നും ഡിജിപി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: