ന്യൂദല്‍ഹി : കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പി.എം കെയ്ഴ്സ് ഫണ്ടിലേക്ക് 62.62 കോടിയിലധികം രൂപ സംഭാവന നല്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ജീവനക്കാര്‍ . കഴിഞ്ഞ വര്‍ഷം ബാങ്ക് ജീവനക്കാര്‍ 107.95 കോടി രൂപ പിഎം കെയേഴ്സിലേക്ക് സംഭാവന ചെയ്തിരുന്നു.
ബാങ്കിന്റെ രണ്ടര ലക്ഷത്തോളം വരുന്ന ജീവനക്കാര്‍ 62.62 കോടി രൂപയാണ് സമാഹരിച്ചത്. എസ്ബിഐയുടെ അറുപത്തിയാറാം സ്ഥാപക ദിനത്തോട് അനുബന്ധിച്ചാണ് കോവിഡ് മഹാമാരിക്കാലത്ത് സഹായധനം നല്‍കിയത്. കഴിഞ്ഞ വര്‍ഷവും എസ്.ബി.ഐ ജീവനക്കാര്‍ പി.എം കെയ്ഴ്സ് ഫണ്ടിലേക്ക് സംഭാവന നല്‍കിയിരുന്നു. ഒരു ദിവസത്തെ ശമ്പളവും ഒരു ദിവസത്തെ ലീവ് എന്കേഷ്മെന്റുമാണ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: