ന്യൂദല്‍ഹി: ലോകത്ത് ഇസ്ലാം മതം അതിവേഗം പടരുന്നുണ്ടെന്ന് പ്യൂ സര്‍വേ ഫലം. ലോകത്തെ ഏറ്റവും വലിയ മതവിഭാഗമായി ക്രിസ്തുമതം തുടരുകയാണെന്നും സര്‍വേ വ്യക്തമാക്കുന്നു. മതസൗഹാര്‍ദവും ദേശീയതയും സംബന്ധിച്ച് പ്യൂ ഇന്ത്യയില്‍ നടത്തിയ സര്‍വേ പ്രകാരം ഇതര മതങ്ങളോട് സഹിഷ്ണുതയും ബഹുമാനവും വേണമെന്ന് കരുത്തുന്ന 78 ശതമാനം മുസ്ലീങ്ങള്‍ മാത്രമാണുള്ളത്.
എന്നാല്‍ 85 ശതമാനം ഹിന്ദുക്കളും 84 ശതമാനം ബൗദ്ധര്‍ക്കും 83 ശതമാനം ജൈനര്‍ക്കും 81 ശതമാനം സിഖുകാര്‍ക്കും ഇതര മതങ്ങളോട് സഹിഷ്ണുതയും ബഹുമാനവും വേണമെന്ന അഭിപ്രായമുള്ളവരാണ്. അതേസമയം മതത്തിനു പുറത്തു നിന്ന് വിവാഹം കഴിക്കരുതെന്ന് 74 ശതമാനം മുസ്ലിം സ്ത്രീകളും 73 ശതമാനം മുസ്ലിം പുരുഷന്മാരും പറയുന്നു. 64 ശതമാനം ഹിന്ദു സ്ത്രീകള്‍ക്കും 63 ശതമാനം ഹിന്ദു പുരുഷന്മാര്ക്കും 37 ശതമാനം ക്രിസ്ത്യന്‍ സ്ത്രീകള്‍ക്കും 36 ശതമാനം ക്രിസ്ത്യന്‍ പുരുഷന്മാര്ക്കും ഇതേ നിലപാടാണ്. 61 ശതമാനം ജൈന സ്ത്രീകള്‍ക്കും 57 ശതമാനം ജൈന പുരുഷന്മാര്ക്കും ഇതേ കാഴ്ചപ്പാടാണ്. യഥാര്‍ഥ ഇന്ത്യക്കാരനാകാന്‍ ഇതര മതങ്ങളെ ബഹുമാനിക്കണമെന്നാണ് 85 ശതമാനം ഹിന്ദുക്കളും കരുതുന്നതെന്നും സര്‍വേയില്‍ കെണ്ടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: