ന്യൂദല്‍ഹി: നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ഇന്ത്യയില്‍ മത സ്വാതന്ത്ര്യമില്ലെന്നും ഇതര മതസ്ഥരെ അടിച്ചമര്‍ത്തുകയാണെന്നുമുള്ള ആരോപണങ്ങള്‍ തള്ളുന്ന സര്‍വേ ഫലം പുറത്ത്. പ്രശസ്ത രാജ്യാന്തര സര്‍വേ ഏജന്‍സിയായ പ്യൂ ആണ് പുതിയ സര്‍വേ ഫലം പുറത്തുവിട്ടത്.
ഇന്ത്യയില്‍ തങ്ങള്‍ക്ക് മത സ്വാതന്ത്ര്യം ഉണ്ടെന്ന് 89 ശതമാനം മുസ്ലീങ്ങളും 89 ശതമാനം ക്രിസ്ത്യാനികളും 93 ശതമാനം സിഖുകാരും 85 ശതമാനം ജൈനരും 91 ശതമാനം ഹിന്ദുക്കളും വ്യക്തമാക്കുന്നതായി സര്‍വേയില്‍ പറയുന്നു. യഥാര്‍ഥ ഇന്ത്യക്കാരനാകാന്‍ ഇതര മതങ്ങളെ ബഹുമാനിക്കണമെന്നാണ് 85 ശതമാനം ഹിന്ദുക്കളും കരുതുന്നതെന്നും സര്‍വേയില്‍ കെണ്ടത്തി. ലോകത്ത് ഇസ്ലാം മതം അതിവേഗം പടരുകയാണെന്ന് പറയുന്ന സര്‍വേയില്‍ ക്രിസ്തുമതം ലോകത്തെ ഏറ്റവും വലിയ മതഗ്രൂപ്പായി തുടരുകയാണെന്നും വ്യക്തമാക്കുന്നു. മതധ്രുവികരണ ശൃഷ്ടിച്ച് തെഞ്ഞെടുപ്പുകള്‍ ജയിച്ചും തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാനു ശ്രമിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കനത്ത തിരച്ചടിയാണ് ഈ സര്‍വേ ഫലം.
മതവും ദേശീയതയും തമ്മില്‍ ബന്ധം
മതവും ദേശീയതയും തമ്മില്‍ ബന്ധമുണ്ടെന്ന് 64 ശതമാനം ഹിന്ദുക്കളും കരുതുന്നു. യഥാര്‍ഥ ഇന്ത്യക്കാരനാകാന്‍ ഹിന്ദു തന്നെയായിരിക്കണമെന്ന് 64 ശതമാനം ഹിന്ദുക്കളും പറയുന്നു.
ഇതര മതങ്ങളോട് സഹിഷ്ണുതയും ബഹുമാനവും വേണമെന്ന് 85 ശതമാനം ഹിന്ദുക്കളും കരുതുന്നു. 84 ശതമാനം ബൗദ്ധര്‍ക്കും 83 ശതമാനം ജൈനര്‍ക്കും 81 ശതമാനം സിഖുകാര്‍ക്കും 78 ശതമാനം മുസ്ലീങ്ങള്‍ക്കും അത്ര തന്നെ ക്രൈസ്തവര്‍ക്കുമാണ് ഇങ്ങനെ കരുതലുള്ളത്. ബീഫ് കഴിക്കുന്നവര്‍ യഥാര്‍ഥ ഹിന്ദുക്കള്‍ അല്ലെന്ന് 72 ശതമാനം ഹിന്ദുക്കളും പന്നിയിറച്ചി കഴിക്കുന്നവര്‍ യഥാര്‍ഥ മുസ്ലീങ്ങള്‍ അല്ലെന്ന് 77 ശതമാനം മുസ്ലീങ്ങളും കരുതുന്നുവെന്നും സര്‍വേയില്‍ പറയുന്നു.
മതത്തിനു പുറത്തു നിന്ന് വിവാഹം കഴിക്കരുതെന്ന് 74 ശതമാനം മുസ്ലിം സ്ത്രീകളും 73 ശതമാനം മുസ്ലിം പുരുഷന്മാരും പറയുന്നു. 64 ശതമാനം ഹിന്ദു സ്ത്രീകള്‍ക്കും 63 ശതമാനം ഹിന്ദു പുരുഷന്മാര്ക്കും 37 ശതമാനം ക്രിസ്ത്യന്‍ സ്ത്രീകള്‍ക്കും 36 ശതമാനം ക്രിസ്ത്യന്‍ പുരുഷന്മാര്ക്കും ഇതേ നിലപാടാണ്. 61 ശതമാനം ജൈന സ്ത്രീകള്‍ക്കും 57 ശതമാനം ജൈന പുരുഷന്മാര്ക്കും ഇതേ കാഴ്ചപ്പാടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: