ബുഡാപെസ്റ്റ്: ചെസ്സില്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്ററായി ഇന്ത്യക്കാരനായ 12 വയസുകാരൻ അഭിമന്യു മിശ്ര റെക്കോഡിട്ടു . ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ചെസ് ടൂർണമെൻറില്‍ 15കാരനായ ഗ്രാൻഡ് മാസ്റ്റർ ലിയോൺ ലൂക്ക് മെൻഡോൺക്കെയെ പരാജയപ്പെടുത്തുക വഴിയാണ് അഭിമന്യു മിശ്ര ഈ നേട്ടം കൈവരിച്ചത്.
19 വർഷമായി റഷ്യയുടെ സെർജി കർജാകിന്റെ പേരിലായിരുന്ന ലോക റെക്കോർഡാണ് അഭിമന്യു മിശ്ര തിരുത്തിക്കുറിച്ചത്. 2002 ഓഗസ്റ്റ് 12നായിരുന്നു സെർജി കർജാകിൻ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്ററെന്ന പദവി സ്വന്തമാക്കിയത്. അന്ന് 12 വയസും 7 മാസവുമായിരുന്നു സെർജിയുടെ പ്രായം.
എന്നാല്‍ അമേരിക്കയിലെ ന്യൂ ജേഴ്‌സിയിൽ താമസിക്കുന്ന ഇന്ത്യക്കാരനായ അഭിമന്യു 12 വയസും 4 നാലുമാസവും 25 ദിവസവും പ്രായവുമുള്ളപ്പോഴാണ് ഗ്രാന്‍റ് മാസ്റ്റര്‍ പദവി കൈവരിച്ചത്.
2009 ഫെബ്രുവരി 5നാണ് അഭിമന്യുവിൻറെ ജനനം. നിരവധി പേരാണ് അഭിമന്യുവിനെ പ്രശംസിച്ച് എത്തിയിരിക്കുന്നത്. തന്റെ ആദ്യത്തേയും രണ്ടാമത്തേയും ഗ്രാൻഡ് മാസ്റ്റർ നേട്ടമാണ് അഭിമന്യു ബുഡാപെസ്റ്റിൽ കാഴ്ച വച്ചത്. മൂന്നാം ഗ്രാൻമാസ്റ്റർ നോം സ്വന്തമാക്കിയാണ് അഭിമന്യുവിൻറെ ചരിത്ര നേട്ടം.
ഇന്ത്യയിലെ ആദ്യ ഗ്രാന്‍റ് മാസ്റ്ററായി മാറിയ വിശ്വനാഥന്‍ ആനന്ദ് പോലും ആ പദവി കൈവരിക്കുന്നത് 18ാം വയസ്സിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: