ന്യൂദല്‍ഹി: രണ്ടാം ശനിയാഴ്ചകളും ഞായറാഴ്ചകളും ഉള്‍പ്പെടെ ജൂലായില്‍ 15 ദിവസങ്ങളോളം ബാങ്കുകള്‍ അടഞ്ഞുകിടക്കുമെന്ന് റിപ്പോര്‍ട്ട്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാണ് 15 ദിവസത്തെ അവധി ലഭിക്കുക. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക അവധികള്‍ ജൂലായില്‍ കൂടുതലാണ്. ഏകദേശം ഒമ്പത് പ്രാദേശിക അവധിദിവസങ്ങള്‍ ഉണ്ടെന്ന് പറയുന്നു. എന്നാല്‍ എല്ലാം സംസ്ഥാനങ്ങളിലും ബാങ്കുകള്‍ ഒമ്പത് ദിവസവും അടഞ്ഞുകിടക്കില്ല. ഓരോ സംസ്ഥാനങ്ങളിലെയും പ്രാദേശിക അവധികളനുസരിച്ച് ഇത് മാറും.
ജൂലായ് 21 ബക്രീദിന് രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും അവധിയാണ്.
ജൂലൈ മാസത്തിലെ ബാങ്ക് അവധി ദിവസങ്ങളുടെ വിശദവിവരങ്ങൾ ഇങ്ങനെ;
4 ജൂലൈ 2021 – ഞായർ
10 ജൂലൈ 2021 – രണ്ടാം ശനിയാഴ്ച
11 ജൂലൈ 2021 – ഞായർ
12 ജൂലൈ 2021 – തിങ്കൾ – കാങ് (രാജസ്ഥാൻ), രഥയാത്ര (ഭുവനേശ്വർ, ഇംഫാൽ)
13 ജൂലൈ 2021 – ചൊവ്വാഴ്ച – ഭാനു ജയന്തി (രക്തസാക്ഷി ദിനം- ജമ്മു കശ്മീർ, ഭാനു ജയന്തി- സിക്കിം)
14 ജൂലൈ 2021 – ദ്രുക്പ ഷേച്ചി (ഗാംഗ്ടോക്ക്)
16 ജൂലൈ 2021- വ്യാഴം – ഹരേല പൂജ (ഡെറാഡൂൺ)
17 ജൂലൈ 2021 – ഖാർച്ചി പൂജ (അഗർത്തല, ഷില്ലോംഗ്)
18 ജൂലൈ 2021 – ഞായർ
21 ജൂലൈ 2021 – ചൊവ്വാഴ്ച – ഈദ് അൽ അദ അഥവാ ബക്രീദ്
24 ജൂലൈ 2021 – നാലാം ശനിയാഴ്ച
25 ജൂലൈ 2021 – ഞായർ
31 ജൂലൈ 2021- ശനിയാഴ്ച – കെർ പൂജ (അഗർത്തല)
പ്രതികരിക്കാൻ ഇവിടെ എഴുതുക: