കൊട്ടാരക്കര: കൊട്ടാരക്കര സ്പെഷ്യല്‍ സബ് ജയിലിലെ തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍പേര്‍ക്ക് രോഗം പടര്‍ന്നിട്ടുണ്ടാകുമെന്നാണ് ആശങ്ക. ഭര്‍തൃഗൃഹത്തില്‍ മരണപ്പെട്ട വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍, അഞ്ചാലുംമൂട് മതിലില്‍ വീടാക്രമണ കേസിലെ നാല് പ്രതികള്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ നെയ്യാറ്റിന്‍കര ജയിലിലേക്ക് മാറ്റി.
കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റ് തടവുകാരെയും ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കും. ജയിലില്‍ അണുനശീകരണം നടത്തി. കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: