ന്യൂദല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് വീണ്ടും നീട്ടി ഇന്ത്യ. ജൂണ്‍ 30 വരെ അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇപ്പോള്‍ ജൂലായ് 31 വരെയാണ് നീട്ടിയിട്ടുളളത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23നാണ് ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാനങ്ങള്‍ക്കും ഡി ജി സി എ വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍, ഇന്ത്യയുമായി കരാറിലേര്‍പ്പെട്ട രാജ്യങ്ങളുടെ വിമാനങ്ങള്‍ക്ക് പ്രത്യേക അനുമതിയോടുകൂടി സര്‍വീസ് നടത്താന്‍ സാധിക്കുമായിരുന്നു. അതുകൂടാതെ ചില പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രത്യേക വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു.
ഫ്രാന്‍സ്, അമേരിക്ക, ബ്രിട്ടന്, യു എ ഇ, കെനിയ, ഭൂട്ടാന് തുടങ്ങി 27 ഓളം രാജ്യങ്ങളുമായി ഇന്ത്യ പ്രത്യേക വിമാനങ്ങള്‍ക്കുളള കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. ഈ രാജ്യങ്ങള്‍ തമ്മില്‍ പ്രത്യേക അനുമതിയോടെ വിമാന സര്‍വീസ് തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: