തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്.
സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് കസ്റ്റംസ് നോട്ടീസില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. പ്രോട്ടോക്കോള്‍ വകുപ്പിനെ മറികടന്ന് മുഖ്യമന്ത്രിയുടെ വീട്ടില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രി യുഎഇ കോണ്‍സല്‍ ജനറലുമായും സ്വപ്നയുമായും നിരവധി തവണ കൂടിക്കാഴ്ച നടത്തി. സ്വപ്ന പറയുമ്പോള്‍ കോണ്‍സല്‍ ജനറലിനെ എവിടെ പോയും കാണാന്‍ മുഖ്യമന്ത്രി തയ്യാറായി. വിയറ്റ്നാമില്‍ കള്ളക്കടത്ത് നടത്തിയതിന് സ്ഥലംമാറ്റിയ കോണ്‍സല്‍ ജനറിലിനെ എന്തിനാണ് കണ്ടതെന്ന് മുഖ്യമന്ത്രി ജനങ്ങളോട് വ്യക്തമാക്കണം.
സ്വര്‍ണ്ണക്കടത്ത് സംഘത്തെ സിപിഎമ്മിന് പേടിയാണ്. രഹസ്യങ്ങള്‍ അറിയുന്നത് കൊണ്ട് ഇവരെ പാര്‍ട്ടി സംരക്ഷിക്കുകയാണ്. കൊടി സുനി അടക്കമുള്ള ക്വട്ടേഷന്‍ ടീമിന്റെ റോള്‍ മോഡല്‍ പിണറായിയാണെ്. കൊടി സുനിമാരേയും ആകാശ് തില്ലങ്കേരിമാരേയും സിപിഎമ്മിന് പേടിയാണ്. ദുഷിച്ചുനാറുന്ന ഒരുപാട് രഹസ്യങ്ങള്‍ അവര്‍ക്കറിയാം. വെറുതെ പുറത്താക്കിയിട്ട് കാര്യമില്ല. ജയിലില്‍പോലും ക്രിമിനലുകള്‍ക്ക് സൗകര്യങ്ങള്‍ നല്‍കുകയാണ്.
ആകാശ് തില്ലങ്കേരി വെല്ലുവിളിച്ചപ്പോള്‍ ഡിവൈഎഫ്ഐ പോയി കാലുപിടിച്ചില്ലെയെന്നും സുധാകരന്. അതേസമയം, സംസ്ഥാനത്തെ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് എം.പി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മനുഷ്യത്വം കാണിക്കണം. പരീക്ഷയാണോ കുട്ടികളുടെ ജീവനാണോ വലുതെന്ന് മനസിലാക്കണം. കൊവിഡ് നിയന്ത്രണ നടപടികള്‍ ഫലപ്രദമല്ല. സര്‍ക്കാരിന്റേത് ഏകാധിപത്യ നിലപാടെന്നും സുധാകരന് വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: