കോഴിക്കോട്: കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിങ് ലക്ഷ്യമായി മാറുന്നുവെന്ന വ്യക്തമാക്കിയ ഡിജിപി ലോക്നാഥ് ബെഹ്റയെ വെല്ലുവിളിച്ച് മതതീവ്രവാദ ശക്തിയായയ പോപുലര്‍ ഫ്രണ്ട്. മലയാളികളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നുവെന്ന് പറയുന്ന ഡിജിപി ജനങ്ങളെ സംശയത്തിന്റെ നിഴലിലാക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. ഒരു സംസ്ഥാനത്തെയാകെ ഭീതിയിലാഴ്ത്തുന്ന പരാമര്‍ശം നടത്തിയല്ല സംസ്ഥാനത്തിന്റെ പോലിസ് മേധാവി പടിയിറങ്ങേണ്ടത്.
സംസ്ഥാനത്തിന്റെ പോലിസ് മേധാവിയെന്ന ഉന്നതമായ പദവിയില്‍ നിന്നും സ്ഥാനമൊഴിയുമ്പോള്‍ ഇത്തരം പ്രസ്താവനയല്ല ഡിജിപി നടത്തേണ്ടിയിരുന്നത്. ഇത്രയും കാലം കേരളാ പോലിസിനെ നയിച്ച ഡിജിപിയുടെ വിവാദ പരാമര്‍ശം പലരും ഏറ്റുപിടിച്ചതിലൂടെ ഇസ്ലാം വിരുദ്ധതയ്ക്കും ഇസ്ലാമോഫോബിയക്കും കാരണമായിട്ടുണ്ട്. എവിടെനിന്നും എത്രപേരെ ഭീകരസംഘങ്ങള്‍ റിക്രൂട്ട്മെന്റ് നടത്തിയിട്ടുള്ളതെന്ന് ഡിജിപി വ്യക്തമാക്കണം.
ഡിജിപിയുടെ പരാമര്‍ശം സര്‍ക്കാരിന്റേയും ആഭ്യന്തരവകുപ്പിന്റേയും വീഴ്ചയാണ്. അതിനെ ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കുന്നത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചകളെ മറച്ചുവയ്ക്കുന്നതിനാണ്. താന്‍ ഇത്രയും കാലം സംരക്ഷിച്ച ഡിജിപിയുടെ വെളിപ്പെടുത്തലുകള്‍ക്ക് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയനും ഉത്തരവാദിത്തമുണ്ട്. ഡിജിപി ഉന്നയിച്ച കാര്യങ്ങള്‍ക്ക് ഉടന്‍ വിശദീകരണം നല്കാന് മുഖ്യമന്ത്രി തയ്യാറാവണമെന്നും അബ്ദുല്‍ സത്താര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: