കൊല്ലം: പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പെടുത്താന്‍ തടസം നില്ക്കുന്ന നിലപാട് സംസ്ഥാനസര്‍ക്കാര്‍ തിരുത്തുക, പെട്രോള്‍ വിലയില്‍ സിപിഎമ്മിന്റെ ഇരട്ടതാപ്പ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധനമന്ത്രി ബാലഗോപാലിന് കത്തുകളയച്ചു.
ചിന്നക്കട ഹെഡ്പോസ്റ്റ് ഓഫീസിനു മുന്നില്‍ സംസ്ഥാന പ്രസിഡന്റ് സി.ആര്. പ്രഫുല്‍കൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന് നികുതിയിനത്തില്‍ കിട്ടുന്ന ഭീമമായ തുകയില്‍ കുറവ് വരുത്താന്‍ തയ്യാറാകാതെ കേന്ദ്രസര്‍ക്കാരിനെ കുറ്റം പറഞ്ഞ് തടിതപ്പാനുള്ള ശ്രമം വിലപോവില്ലെന്ന് പ്രഫുല്‍ കൃഷ്ണന് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ബി എല്‍ അജേഷ്, ജില്ല ജനറല്‍സെക്രട്ടറിമാരായ പി.അഖില്‍, അജിത്ത് ചോഴെത്ത്, ജില്ല വൈസ് പ്രസിഡന്റ്മാരായ ജമുന് ജഹാംഗീര്‍, ട്രഷറര്‍ മഹേഷ് മണികണഠന്, സെക്രട്ടറി ദീപുരാജ്, കൊല്ലം മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം, പ്രശാന്ത് കിളികൊല്ലൂര്‍, അര്ജുന് മോഹന്‍, ദിനേശ് പ്രദീപ്, അബിന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: