കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ അവതരിപ്പിക്കാനുദ്ദേശിച്ച ലക്ഷദ്വീപ് ഐക്യദാര്‍ഢ്യപ്രമേയം ബിജെപി അംഗങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് ചര്‍ച്ചയ്ക്ക് എടുക്കാതെ റദ്ദ് ചെയ്തു. ലക്ഷദ്വീപ് സംബന്ധിച്ചുള്ള പ്രമേയത്തിനു ചട്ടത്തിന്റെ (4) പ്രകാരം അവതരിപ്പിക്കാനുള്ള അനുമതി നല്കാന് പാടില്ലാത്തതാണ്.
കേന്ദ്രസര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന വിഷയത്തെ സംബന്ധിച്ച് ജില്ലാ പഞ്ചായത്തില്‍ പ്രമേയം അവതരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി. ഇത് ഭരണഘടനാ വിരുദ്ധവും ഫെഡറല്‍ സംവിധാനത്തിനു എതിരുമാണ്. ലക്ഷദ്വീപ്ഭരണവുമായി ബന്ധപ്പെട്ട് നിരവധി പൊതുതാല്‍പ്പര്യഹര്‍ജികള്‍ ഹൈക്കോടതയിലും നിലവിലുണ്ട്. കോടതി പരിഗണിക്കുന്ന വിഷയം പ്രമേയമായിട്ട് അവതരിപ്പിക്കാന്‍ പാടില്ല എന്നാണ് നിയമം. ഈ കാരണങ്ങളാല്‍ ജില്ലാ പഞ്ചായത്തംഗം ഗോള്‍ഡന്‍ അബ്ദുള്‍ റഹ്മാന്റെ പ്രമേയത്തിന് അവതരണാനുമതി നല്‍കരുതെന്നും അജണ്ടയില്‍ നിന്നും നീക്കണമെന്നും ജില്ലാ പഞ്ചായത്തിലെ ബിജെപി അംഗങ്ങളായ എം. ശൈലജ ഭട്ട്, നാരായണ നായിക് എന്നിവര്‍ രേഖാ മൂലം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അജണ്ടയില്‍ ചേര്‍ക്കപ്പെട്ട ഈ പ്രമേയം ഒഴിവാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: