ന്യൂദല്‍ഹി: ഡിആര്‍ഡിഒ വികസിപ്പിച്ച കൊവിഡ് മരുന്ന് 2ഡിജി വിപണിയില്‍. മരുന്ന് നിര്‍മ്മാതാക്കാളായ ഡോ. റെഡ്ഡീസ് ലാബാണ് മരുന്ന് വിപണിയിലെത്തിച്ചിരിക്കുന്നത്. ഒരു സാഷെയ്ക്ക് 990 രൂപയാണ് കമ്പനി ഈടാക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കുറഞ്ഞവിലയ്ക്ക് മരുന്ന് ലഭ്യമാക്കുമെന്ന് റെഡ്ഡീസ് ലാബ് വ്യക്തമാക്കിയിരുന്നു.
ആദ്യഘട്ടത്തില്‍ മെട്രോ നഗരങ്ങളില്‍ മരുന്നിന്റെ ലഭ്യത ഉറപ്പുവരുത്തും, ശേഷം രാജ്യത്തിന്റെ ബാക്കി ഭാഗങ്ങളിലേയ്ക്കും എത്തിക്കും. മുന്‍ നിര സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലേക്കായിരിക്കും പ്രഥമ ഘട്ടത്തില്‍ മരുന്ന് എത്തിക്കുക.
ഡിആര്‍ഡിഎയും റെഡ്ഡീസ് ലാബും ചേര്‍ന്നാണ് കലക്കിക്കുടിക്കുന്ന 2ഡിയോക്സിഡിഗ്ലൂക്കോസ് അഥവാ 2ഡിജി എന്ന മരുന്ന് വികസിപ്പിച്ചത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധനും ചേര്‍ന്ന് മെയ് 17ന് മരുന്ന് വിപണിയിലെത്തിക്കുന്നത് ഉദ്ഘാടനം ചെയ്തിരുന്നു. മരുന്ന് കഴിച്ചാല്‍ രണ്ടര ദിവസം കൊണ്ട് രോഗം സുഖപ്പെട്ടുതുടങ്ങുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: