വാഷിംഗ്ടണ്‍: മതതീവ്രവാദികളെ അടിച്ചമര്‍ത്താന്‍ അമേരിക്ക മുന്നിട്ടിറങ്ങുമെന്ന് പ്രസിഡന്റ് ജോ ബൈഡന്. ഇറാന്- ഇറാക്ക് അതിര്‍ത്തിയിലെ ഭീകര താവളങ്ങള്‍ക്കുനേരേ തുടര്‍ച്ചയായി ബോംബുകള്‍ ഇടാന്‍ അദേഹം ഉത്തരവിട്ടു. പ്രതിരോധത്തിന്റെ ഭാഗമായാണ് അമേരിക്കയുടെ ആക്രമണമെന്നും അദേഹം വ്യക്തമാക്കി. ഇന്നലെ വൈകിട്ടാണ് അമേരിക്കല്‍ സൈന്യത്തിന് ഇതു സംബന്ധിച്ച് പ്രസിഡന്റ് ഉത്തരവ് നല്‍കിയതെന്നു ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സ് വൈകിട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇറാന് പിന്തുണയോടെ ഭീകരര്‍ യു.എ.വി ഏരിയയില്‍ വാഹനങ്ങള്‍ ഉപയോഗിച്ച് ജനങ്ങള്‍ക്കുനേരേ നടത്തുന്ന ആക്രമങ്ങളെ പ്രതിരോധിക്കുക ആക്രമണം കൊണ്ട് അമേരിക്ക ലക്ഷ്യമിടുന്നത്. ഇറാനിലും സിറിയയിലും ഭീകരരുടെ ആയുധ സംഭരണ കേന്ദ്രങ്ങള്‍ക്കുനേരേയാണ് യു.എസ് ബോംബാക്രമണം നടത്തുന്നതെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കാര്‍ബിയും പ്രസ്താവനയില്‍ വ്യക്തമാക്കി.
യു.എസ് പൗരന്മാരെ സംരക്ഷിക്കേണ്ടതുള്ളതിനാലാണ് ഇങ്ങനെയൊരു ഉത്തരവിടുന്നതെന്ന് ബൈഡന് വിശദീകരിച്ചു. തുടര്‍ച്ചയായി ഇറാന് പിന്തുണയോടെ ഭീകരര്‍ നടത്തുന്ന ആക്രമണങ്ങളെ തകര്‍ക്കുക എന്നതും ബോംബാക്രമണത്തിന്റെ മറ്റൊരു ലക്ഷ്യമാണെന്നും ബൈഡന് പറഞ്ഞു.
ബൈഡന് അധികാരത്തില്‍ എത്തിയതിന് ശേഷമുള്ള രണ്ടാമത്തെ ബോംബാക്രമണ ഉത്തരവാണ് ഇന്നു പുറത്തിറക്കിയിരിക്കുന്നത്. അധികാരത്തില്‍ കയറിയ ഉടനെ ഫെബ്രുവരിയില്‍ സിറിയയില്‍ ഇറാനിയന്‍ പിന്തുണയുള്ള ഭീകരര്‍ക്ക് നേരേ വ്യോമാക്രമണത്തിന് ഉത്തരവിട്ടിരുന്നു. മുന്‍ പ്രസിഡന്റ് ട്രംപിനേക്കാളും ശക്തമായ നടപടികളാണ് മതതീവ്രവാദ ശക്തികള്‍ക്കെതിരെ ബൈഡന് സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: