തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട വിസ്മയയുടെ വീട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സന്ദര്‍ശിച്ചു. നിലമേല്‍ കൈതോട്ടെ വീട്ടിലെത്തിയ അദ്ദേഹം വിസ്മയയുടെ മാതാപിതാക്കളേയും സഹോദരനേയും ബന്ധുക്കളേയും ആശ്വസിപ്പിച്ചു. കേരളം പലകാര്യങ്ങളിലും മുന്നിലാണെങ്കിലും സ്ത്രീധനം പോലുള്ള സമ്പ്രദായങ്ങള്‍ ഇപ്പോഴും തുടരുകയാണ്. വിസ്മയ ഉള്‍പ്പെടെ കേരത്തിലെ എല്ലാ പെണ്‍കുട്ടികളും എന്റേയും മക്കളാണ്. സ്ത്രീധനത്തിന്റെ പേരില്‍ ഒരു പെണ്‍കുട്ടിക്കും ദുരിതം അനുഭവിക്കേണ്ട വരരുത്.
അതിനു വേണ്ടത് കേരളത്തിന്റെ പൊതു സമൂഹം മാറുക എന്നതാണ്. സ്ത്രീധന ഇടപാട് നടക്കുന്നെന്ന് തോന്നുന്ന ഒരു വിവാഹത്തിലും പങ്കെടുക്കില്ലെന്നു മലയാളികള്‍ തീരുമാനിക്കണം. ഒപ്പം, സ്ത്രീധനം ചോദിച്ചു വരുന്നവരോട് വിവാഹത്തിന് താത്പര്യമില്ലെന്ന് പറയാന്‍ പെണ്‍കുട്ടികള്‍ തയാറാകണം. സ്ത്രീധനത്തിനെതിരായ നടത്തുന്ന എല്ലാ ബോധവത്കരണങ്ങളിലും താന്‍ ഒരു വോളന്റിയര്‍ ആയി പ്രവര്‍ത്തിക്കാന്‍ തയാറാണെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: