തിരുവനന്തപുരം: കേരളം തീവ്രവാദികളുടെ ഏറ്റവും വലിയ റിക്രൂട്ടിംഗ് കേന്ദ്രമെന്ന് സമ്മതിച്ച് ഡിജിപി ലോക്നാഥ് ബഹ്റ. തീവ്രവാദ സ്ലീപ്പര്‍ സെല്ലുകള്‍ സംസ്ഥാനത്തുണ്ട്. ഉന്നത വിദ്യാഭ്യാസമുള്ളവര്‍ തീവ്രവാദ സംഘടനകളില്‍ ചേരുന്നവെന്നും ബഹ്റ. തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച് സമ്മതിച്ചത് വിരമിക്കലിനെ തുടര്‍ന്ന ചാനലുകള്‍ക്ക് നല്കിയ അഭിമുഖത്തില്‍.
തീവ്രവാദ സംഘടനയായ ഐഎസിലേക്കുള്ള യുവാക്കളുടെ റിക്രൂട്ട്മെന്റിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടായിയാണ് കേരളം തീവ്രവാദികളുടെ ഏറ്റവും വലിയ റിക്രൂട്ടിംഗ് കേന്ദ്രമാണെന്ന് ലോക്നാഥ് ബഹ്റ സമ്മതിച്ചത്. ബഹ്റയുടെ മറുപടി ഇങ്ങനെ: ‘എന്‍ഐഎ(ദേശീയ അന്വേഷണ ഏജന്‍സി) യില്‍ നിന്നും കേരളത്തിലേക്ക് വരുമ്പോള്‍ ആദ്യംതന്നെ ഈ സംഭവം തലയില്‍ കയറി. കിട്ടുന്ന വിവരം അനുസരിച്ച് നോക്കിയാല്‍ കേരളം തീവ്രവാദികളുടെ വലിയ റിക്രൂട്ടിംഗ് കേന്ദ്രമാണ്. കാരണം ഇവിടെത്തെ ആള്ക്കാര് ഉന്നത വിദ്യാഭ്യാസമുള്ളവരാണ്. തീവ്രവാദികള്‍ക്ക് വേണ്ടതും അത്തരക്കാരെയാണ്. അവരുടെ ഏറ്റവും വലിയ ലക്ഷ്യവും അതാണ്. അവരെ ഏത് രീതിയിലും അവര്‍ സ്വാധീനിച്ച് വര്‍ഗ്ഗീയവത്കരിച്ച് കൊണ്ട് പോകും. അതിന് അവര്‍ക്ക് പലമാര്‍ഗ്ഗങ്ങളുണ്ട്. അത് തുറന്ന് പറയാനാകില്ല. അത്തരത്തില്‍ കുറേ ആള്‍ക്കാരെ ഇവിടന്ന് അവര്‍ കൊണ്ടുപോയിട്ടുണ്ട്. വിദ്യാഭ്യാസമുള്ളവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് പോകുന്നതും ഗൗതരവകരമാണ്’, ബഹ്റ പറഞ്ഞു.
തീവ്രവാദികളുടെ സ്ലീപ്പിംഗ് സെല്‍ ഇല്ലെന്ന് പറയാനാകില്ല. സ്ലീപ്പിംഗ് ലെല് എന്നാല്‍ അവര്‍ നിശ്ചലമായി ഇരിക്കുന്നവരാണ്. അവരുടെ മുകളിലുള്ളവരുടെ(ഹാന്‍ഡ്) നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. അവര്‍ ഇവിടെ ഉണ്ട്. അവരെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. അവരെ തിരിച്ച് കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അടിയുറച്ച തീവ്രവാദികളെ ഇല്ലായ്മ ചെയ്യുക തന്നെ വേണം. സംസ്ഥാനത്ത് അതീവ ഗൗരവകരരമായ സ്ഥിതി ഇല്ല. എങ്കിലും അതിനെ നിസാരമായി കാണാനാകില്ലെന്നും ബഹ്റ പറഞ്ഞു.
വ്യക്തികളെ ഭീകരസംഘങ്ങള്‍ വലയിലാക്കുന്നത് തടയാന്‍ പല ശ്രമങ്ങള്‍ പോലീസ് നടത്തുന്നുണ്ട്. അതിനായി രൂപീകരിച്ച എടിഎസ് (ആന്റി ടെററിസ്റ്റ് സ്ക്വാഡ്) രാജ്യത്തെ മികച്ച എടിഎസ് ആണെന്നും പല ശ്രമങ്ങളുടെ ഭാഗമായി ഇപ്പോള്‍ ആശങ്കകള്‍ കുറഞ്ഞുവരുന്നുവെന്നും ബഹ്റ കൂട്ടിച്ചേര്‍ത്തു. ഡിജിപിആയി അഞ്ചുവര്‍ഷത്തിന് ശേഷമാണ് ബ്ഹ്റ വിരമിക്കുന്നത്. നിരവധി ഐഎസ് റിക്രൂട്ട്മെന്റുകളുടെ വിവരം പുറത്ത് വന്നതും ഈ കാലഘട്ടത്തിലാണ്. അന്നൊന്നും ബഹ്റ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.
അഞ്ച് വര്‍ഷം ഡിജിപി ആയിരുന്നിട്ടും പ്രതികരിക്കാതെ വിരമിക്കലിന് ദിവസങ്ങള്‍ക്ക് മുമ്പുള്ള തുറന്ന് പറച്ചില് ദുരൂഹത ഉയര്‍ത്തുന്നു. ബഹ്റ ഡിജിപി ആയിതിന് ശേഷം മാത്രം പുറത്ത് വന്നത് നിരവധി ഐഎസ് റിക്രൂട്ട്മെന്റുകളുടെയും തീവ്രവാദ പ്രവര്‍ത്തനങ്ങളുടെയും വിവരങ്ങളാണ്. ഒന്നരവര്‍ഷം മുമ്പാണ് കേരള- തമിഴ് നാട് അതിര്‍ത്തി കളിയിക്കാവിളയില്‍ ചെക്പോസ്റ്റില്‍ എസ്ഐയെ തീവ്രവാദികള്‍ വെടിവച്ച് കൊല്ലുന്നത്. ഭീകര സംഘടനകളുമായി ബന്ധമുള്ള സംഘം തമിഴ്നാട്ടുകാര്‍ കേരളത്തിലേക്ക് കടന്നുവെന്നും അവരുടെ ചിത്രം സഹിതം മൂന്നമാസം മുമ്പ് തമിഴ്നാട് മുന്നറിയിപ്പ് നല്‍കിയിട്ടും നടപടി എടുത്തിരുന്നില്ല. ആക്രമണത്തെ തുടര്‍ന്ന് ബഹ്റയും തമിഴ്നാട് ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ അന്വേഷണത്തില്‍ സഹരിക്കുമെന്ന് പറഞ്ഞെങ്കിലും കേരളപോലീസിന്റെ നിസഹകരണത്തെ തുടര്‍ന്ന് തമിഴ്നാട് ക്യുബ്രാഞ്ച് കേരള പോലീസിനെ ഒഴിവാക്കി. തമ്പാനൂരിലും എറണാകുളത്തും നടത്തിയ തെളിവെടുപ്പുപോലും കേരള പോലീസിനെ അറിയിച്ചിരുന്നില്ല. കളിയിക്കാവിള ആക്രമണത്തിന് തീവ്രവാദികള്‍ ആക്രമണത്തിന് പദ്ധതി ഇട്ടത്പോലും തലസ്ഥാന ജില്ലയില്‍ താമസിച്ചുകൊണ്ടായിരുന്നു.
കാസര്‍കോട് നിന്നും ഐഎസ് റിക്രൂട്ടമെന്റ് നടന്നുവെന്ന് ഇന്റലിജന്റ് മുന്നറിയപ്പും അന്വേഷണ ആവശ്യവും ഉയര്‍ത്തിയത് 2018 ലാണ്. ലൗജിഹാദ് ഏറ്റവും കൂടുതല്‍ ഉണ്ടായതും പ്രണയം നടിച്ച് മതം മാറ്റുന്നുവെന്ന പരാതി ഉയര്‍ന്നതും ബഹ്റയുടെ കാലഘട്ടത്തിലാണ്. നിരവധി ഇടങ്ങളില്‍ നിന്നും സ്ഫോടക വസ്തുക്കള്‍, തോക്കുകള്‍, വെടിയുണ്ടകള്‍ തുടങ്ങിയവ കണ്ടെടുത്തു. ഏതാനും ദിവസം മുമ്പ് പാടം, കോന്നി വനമേഖലയില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. അവിടെ ബോംബ് നിര്‍മ്മാണ-ആയുധപരിശീലനങ്ങള്‍ തീവ്രവാദികള്‍ക്ക് നല്‍കിയിരുന്നു എന്നാണ് സൂചന. തൃശൂരിലെ ക്വാറി സ്ഫോടനം ആണ് ഒടുവലത്തെ സംഭവം.
നിരവധി മലായാളികളെ തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പിടികൂടി. സിഐഎ നിയമത്തിനെതിരെ കേരളത്തിലുടനീളം തീവ്രവാദ പ്രവര്‍ത്തനം ഉണ്ടായി. ഷഹീന്‍ബാഗ് സമരം, വാട്സാപ് ഹര്‍ത്താല്‍, ശ്രീലങ്കന്‍ സ്ഫോടനത്തിലെ കേരള ബന്ധം, തുടങ്ങി തീവ്രവാദ ശക്തികളുടെ പ്രവര്‍ത്തനം സജീവമാണെന്ന് നിരവധി തെളിവുകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. നിരവധി തവണ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും, സംഘടനകളും തീവ്രവാദ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് തെളിവുകള്‍ സഹിതം പരാതി നല്കി. അന്നൊന്നും ബഹ്റ പ്രതികരിച്ചില്ല. കേരളത്തില്‍ തീവ്രവാദപ്രവര്‍ത്തനം ഇല്ലെന്ന പിണറായി സര്‍ക്കാരിന്റെ നയമായിരുന്നു കഴിഞ്ഞ ദിവസം വരെ ബഹ്റയ്ക്ക്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ മനം മാറ്റം ദുരൂഹത ഉയര്‍ത്തുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: