തിരുവനന്തപുരം:സംസ്ഥാന വനിതാ കമ്മീഷന് അംഗം ഷാഹിദ കമാല്‍ ബിരുദപ്പരീക്ഷ ജയിച്ചിട്ടില്ലെന്ന് കേരളാ സര്‍വ്വകലാശാല നല്കിയ വിവരാവകാശ രേഖയില്‍ പറയുന്നു. 1987-90 വരെയുള്ള കാലഘട്ടത്തില്‍ അവസാന വര്‍ഷ ബിരുദപ്പരീക്ഷ അവര്‍ ജയിട്ടില്ലെന്നും കേരള സര്‍വ്വകലാശാല വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ടിവി ചാനല്‍ സംഘടിപ്പിച്ച ചാനല്‍ ചര്‍ച്ചയില്‍ തിരുവനന്തപുരം വട്ടപ്പാറ സ്വദേശിനി ബി. അഖില ഖാനാണ് ഷാഹിദ കമാലിന്റെ വിദ്യാഭ്യാസയോഗ്യതകള്‍ വ്യാജമാണെന്ന ആരോപണവുമായി രംഗത്തെത്തിയത്. ഷാഹിദയ്ക്ക് സര്‍വ്വകലാശാല ബിരുദവും ഡോക്ടറേറ്റും ഇല്ലെന്നായിരുന്നു അഖില ഖാന് ആരോപിച്ചത്.
ബികോം പഠിച്ചിട്ടുണ്ടെങ്കിലും അവസാന വര്‍ഷ പരീക്ഷ പാസായിട്ടില്ലെന്നായിരുന്നു കണ്ടെത്തല്‍. ഡോക്ടറേറ്റ് ഇല്ലാതെ പേരിനൊപ്പം ഡോക്ടര്‍ എന്ന് ചേര്‍ക്കുന്നുവെന്നും മുന്‍പ് തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ വഞ്ചിച്ചെന്നും അഖിലാ ഖാന് പരാതിപ്പെടുന്നു.
2009ല്‍ കാസര്‍കോഡ് ലോക്സഭാ സീറ്റിലും 2011ല്‍ ചടയമംഗലം നിയമസഭാ സീറ്റിലും സ്ഥാനാര്‍ത്ഥിയായിരുന്നപ്പോള്‍ ഷാഹിദാ കമാല്‍ നല്കിയ സത്യവാങ്മൂലത്തില്‍ ബികോം, പിജിഡിസിഎ എന്നിവ പഠിച്ചതായി അവകാശപ്പെടുന്നു. എന്നാല്‍ ഇവര്‍ പഠിച്ച അഞ്ചല്‍ സെന്റ് ജോണ്‍സ് കോളെജിലെ രേഖപ്രകാരം ഷാഹിദ ബികോം പാസായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ പിഎച്ച്ഡി കൂടി എടുത്തതായി ഷാഹിദ കമാല്‍ അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് ഡോക്ടറേറ്റ് ഇല്ലെന്നും പരാതിക്കാരി ആരോപിക്കുന്നു.
എന്നാല്‍ ഷാഹിദ കമാല്‍ പറയുന്നത് താന്‍ വിദൂര വിദ്യാഭ്യാസത്തിലൂടെ ബി.കോം പാസായെന്നാണ്. പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും ഇന്റര്‍നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡി.-ലിറ്റ് ബിരുദവും നേടിയെന്നും ഷാഹിദ കമാല്‍ അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: