വ്യുയേഴ്‌ബെര്‍ഗ്: ജര്‍മ്മനിയില്‍ നടന്ന ജിഹാദി ആക്രമണത്തില്‍ അക്രമി മൂന്ന് പേരെ കുത്തിക്കൊലപ്പെടുത്തുകയും അഞ്ചുപേരെ കുത്തിപ്പരിക്കേല്‍പിക്കുകയും ചെയ്തു. ജര്‍മ്മനിയിലെ വ്യുയേഴ്‌സ്‌ബെര്‍ഗില്‍ 2015ല്‍ കുടിയേറിയ 24കാരനായ ഒരു സൊമാലി ചെറുപ്പക്കാരനാണ് കൊല നടത്തിയത്.
നഗരത്തിലെ സിറ്റി സെന്ററില്‍ വൈകുന്നേരമായിരുന്നു ആക്രമണം. പിന്നീട് പൊലീസ് അക്രമിയെ തുടയില്‍ വെടിവെച്ച ശേഷം കീഴ്‌പ്പെടുത്തി. ഇയാളെ മുന്‍പ് ഒരു മാനസികരോഗചികിത്സാലയത്തില്‍ ചികിത്സിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
എങ്കിലും അന്വേഷണത്തിന് ശേഷം മാത്രമേ എന്താണ് അക്രമിയുടെ ലക്ഷ്യമെന്ന് മനസ്സിലാക്കാന്‍ സാധിക്കൂ എന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കല്‍ പറഞ്ഞു. തീവ്രവലതുപക്ഷ പാര്‍ട്ടിയായ എഎഫ്ഡി ഈ അക്രമത്തെ അപലപിച്ചു. കുടിയേറ്റത്തെ ശക്തമായി എതിര്‍ക്കുന്ന എഎഫ്ഡിയുടെ നേതാവ് ജ്യോര്‍ഗ് മ്യുതെന്‍ ഇത് ജിഹാദി ആക്രമണമാണെന്ന് പറയുന്നു. യുവാവ് ഉറക്കെ അല്ലാഹു അക്ബര്‍ വിളിച്ചിരുന്നുവെന്നാണ് അവരുടെ വാദം. ജര്‍മ്മനിയില്‍ ഈയിടെയായി കുടിയേറ്റക്കാരായ മുസ്ലിംവിഭാഗത്തില്‍ നിന്നുള്ള ജിഹാദി അതിക്രമങ്ങള്‍ കൂടിവരികയാണ്.
ജര്‍മ്മനിയില്‍ ഈയിടെ ബുര്‍ഖ നിരോധിക്കാന്‍ അവിടുത്തെ ഭരണകൂടം നിര്‍ബന്ധിതമായി. അടുത്തിടെ കൂടിവരുന്ന ജിഹാദി ആക്രമണങ്ങളാണ് ജര്‍മ്മന്‍ ഭരണകൂടത്തെ മാറ്റി ചിന്തിപ്പിച്ചത്. ജര്‍മ്മനിയില്‍ മുഖം മറയ്‌ക്കുന്ന വസ്ത്രം വേണ്ടെന്ന് ചാന്‍സലര്‍ ആഞ്ചല മെര്‍ക്കെല്‍ തന്നെയാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 9 ലക്ഷം മുസ്ലിം കുടിയേറ്റക്കാര്‍ക്ക് ജര്‍മ്മനിയിലേക്ക് വരാന്‍ അവസരമൊരുക്കിയ ആളാണ് ആഞ്ചല മെര്‍ക്കെല്‍. എന്നാല്‍ അതോടെ ഇസ്ലാമിക തീവ്രവാദം ജര്‍മ്മനിയില്‍ വര്‍ധിക്കുകയായിരുന്നു.
ജർമനിയിലെ ഇസ്ലാംവല്‍ക്കരണത്തെക്കുറിച്ച് ആശങ്കപ്പെടുന്നതിനിടയില്‍ പ്രസിദ്ധീകരിച്ച ജനസംഖ്യ സംബന്ധിച്ച സര്‍ക്കാര്‍ സര്‍വ്വേ ഞെട്ടിപ്പിക്കുന്ന ഫലങ്ങളാണ് പുറത്ത് വിട്ടത്.
ഇവിടുത്തെ ആകെ മുസ്ലീം ജനസംഖ്യ 55 ലക്ഷമായി വർധിച്ചു. ഇപ്പോള്‍ ജര്‍മ്മനിയിലെ ആകെ ജനസംഖ്യയുടെ 6.5 ശതമാനം പേര്‍ മുസ്ലിങ്ങളായി മാറി. ഏറ്റവുമൊടുവില്‍ 2015ലാണ് ജര്‍മ്മനിയില്‍ ജനസംഖ്യാസര്‍വ്വേ നടന്നത്. അന്ന് 46 ലക്ഷം മാത്രമായിരുന്നു മുസ്ലിങ്ങളുടെ ജനസംഖ്യ. അഞ്ച് വര്‍ഷം കൊണ്ട് ഒമ്പത് ലക്ഷം മുസ്ലിങ്ങള്‍ വര്‍ധിച്ചു. മദ്ധ്യേഷ്യന്‍ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റത്തിന്റെ ഫലമായാണ് അടുത്ത കാലത്തായി മുസ്ലീം ജനസംഖ്യ കൂടുതലായതെന്ന് ഫെഡറൽ ഓഫീസ് ഫോർ മൈഗ്രേഷൻ ആൻഡ് റെഫ്യൂജീസ് പ്രസിഡന്റ് ഹാൻസ്-എക് ഹാർഡ് സോമർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക