Categories: India

ഇന്നത്തെ സാഹചര്യം കൈകാര്യം ചെയ്യാന്‍ പ്രധാനമന്ത്രി മോദിയെന്ന ഒരേയൊരു നേതാവേ ഉള്ളൂവെന്ന് ജിതിന്‍ പ്രസാദ

രാജ്യം നേരിടുന്ന ഇന്നത്തെ പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന ഒരേയൊരു നേതാവേയുള്ളൂവെന്ന് കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയ നേതാവ് ജിതിന്‍ പ്രസാദ.

Published by

ന്യൂദല്‍ഹി: രാജ്യം നേരിടുന്ന ഇന്നത്തെ പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന ഒരേയൊരു നേതാവേയുള്ളൂവെന്ന് കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയ നേതാവ് ജിതിന്‍ പ്രസാദ.

ഒരു പത്രത്തിനനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജിതിന്‍ പ്രസാദ. രാജ്യത്തിനോടും ജനങ്ങളോടും ഉള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ ഇന്ത്യയില്‍ അവശേഷിക്കുന്ന ഒരേയൊരു പാര്‍ട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു.

‘രാജ്യാതിര്‍ത്തിയിലെ ഇപ്പോഴത്തെ സ്ഥിതിവിശേഷങ്ങള്‍ നേരിടാന്‍ കഴിവുള്ളത് മോദി മാത്രമാണ്. വരാനിരിക്കുന്ന തലമുറയെ സംബന്ധിച്ചിടത്തോളം ഈ ദശകം വളരെ നിര്‍ണ്ണായകമാണ്. ലോകനിലവാരത്തില്‍ ഇന്ത്യയുടെ പങ്ക് ഈ ദശകമാണ് തീരുമാനിക്കുക. ഇക്കാര്യത്തില്‍ നമുക്ക് മോദിയുടെ പിന്തുണ ആവശ്യമാണ്. എല്ലാ വെല്ലുവിളികളും നേരിടാന്‍ അദ്ദേഹത്തെ നമ്മള്‍ സഹായിക്കുകയും വേണം,’ ജിതിന്‍ പ്രസാദ പറഞ്ഞു. കോണ്‍ഗ്രസില്‍ രാഹുലിന്റെ നിഴലായിരുന്നു ജിതിന്‍ പ്രസാദ. പക്ഷെ ജ്യോതിരാദിത്യ സിന്ധ്യപോലെ പാര്‍ട്ടിയോടുള്ള അതൃപ്തിയാണ് ജിതിന്‍ പ്രസാദയെയും ബിജെപിയില്‍ എത്തിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക