കോട്ടയം: അന്തര്‍ദ്ദേശീയതലത്തില്‍ ഏറെ വിലമതിക്കപ്പെടുന്ന ജര്‍മനി ആസ്ഥാനമായ യൂറോപ്യന്‍ സയന്‍സ് ഇവാല്യുവേഷന് സെന്റര്‍ തയ്യാറാക്കിയ ആഗോള ശാസ്ത്ര പ്രതിഭകളുടെ പട്ടികയില്‍ മികച്ച നേട്ടവുമായി മഹാത്മാഗാന്ധി സര്‍വകലാശാല.
കേരളത്തില്‍ നിന്ന് ഈ പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 35 പേരില്‍ 18 പേരും സര്‍വകലാശാലയില്‍ നിന്നുള്ളവരാണ്. വൈസ്ചാന്‍സലര്‍ ഡോ. സാബുതോമസാണ് കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച ശാസ്ത്രപ്രതിഭ.
ഇന്ത്യയിലെ ശാസ്ത്രജ്ഞരില്‍ മികവിന്റെ അടിസ്ഥാനത്തില്‍ 19-ാമത് സ്ഥാനവും ഏഷ്യന്‍ ശാസ്ത്രജ്ഞരില്‍ 35-ാമത് സ്ഥാനവുമാണ് ഡോ. സാബു തോമസിനുള്ളത്.’ ആഗോളാടിസ്ഥാനത്തില്‍ 2611-ാമത് സ്ഥാനവും അദ്ദേഹം നേടിയിട്ടുണ്ട്.
രജിസ്ട്രാര്‍ ഡോ. ബി. പ്രകാശ്കുമാര്, സ്കൂള്‍ ഓഫ് പ്യുവര്‍ ആന്റ് അപ്ലൈഡ് ഫിസിക്സില്‍ നിന്നുള്ള എന്‍. സ്മിജേഷ്, നന്ദകുമാര്‍ കളരിക്കല്‍, സിറിയക് ജോസഫ്, പി.ആര്. ബിജു, സ്കൂള്‍ ഓഫ് ബയോ സയന്‍സസില്‍ നിന്നുള്ള കെ.പി.മോഹനകുമാര്‍, ഇ.കെ. രാധാകൃഷ്ണന്, ജ്യോതിസ് മാത്യു, ആര്. ഹരികുമാരന്‍ നായര്‍, ജെ.ജെ.റേ, സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ നിന്നുള്ള രാജു ഫ്രാന്‍സിസ്, എസ്. അനസ്, സ്കൂള്‍ ഓഫ് എന്വയണ്മെന്റല് സ്റ്റഡീസില്‍ നിന്നുള്ള ഗോപിനാഥന് അനില്‍കുമാര്‍, മഹേഷ് മോഹന്‍, വി.പി. സൈലസ് എന്നിവരും ആഗോള ശാസ്ത്ര പ്രതിഭാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അയ്യായിരത്തിലധികം ജേണലുകളിലെ പ്രബന്ധങ്ങള്‍ മൂല്യനിര്‍ണയം ചെയ്തും അഞ്ചുവര്‍ഷങ്ങളിലെ പ്രബന്ധങ്ങളുടെ എണ്ണം കണക്കാക്കിയും അവയുടെ പ്രായോഗിക തലത്തിലുള്ള ഉപയോഗം, റഫറന്‍സ് തുടങ്ങിയ മാനദണ്ഡങ്ങള്‍ പരിശോധിച്ചാണ് പ്രതിഭകളെ തെരഞ്ഞെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: