ന്യൂദല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,040 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം ഇതോടെ 3,02,33,183 ആയി. നിലവില്‍ 5,86,403 പേരാണ് വിവിധ ആരോഗ്യ കേന്ദ്രങ്ങളിലും വീടുകളിലും ചികിത്സയില്‍ കഴിയുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും തുടര്‍ച്ചയായ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. 57,944 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 2,92,51,029 പേര് ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,64,360 സാംപിളുകളാണ് പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാംപിളുകള്‍ 39,40,72,142 ആയി ഉയര്‍ന്നു.
രാജ്യത്ത് മൂന്നാം ഘട്ട വാക്സിനേഷന് പുരോഗമിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64.25 ലക്ഷം പേരാണ് വാക്സിന് സ്വീകരിച്ചത്. ഇതോടെ 32.17 കോടി പേര് വാക്സിനേഷന് സ്വീകരിച്ചിട്ടുണ്ട്. അതേസമയം കോവിഡ് മരണസംഖ്യയും കുറയുന്നതായി കണക്കുകള്‍. രാജ്യത്ത് കഴിഞ്ഞ ദിവസം കൊറോണയെ തുടര്‍ന്ന് 1,258 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 3,95,751 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: