തായ്പെ: ചൈനയും തയ് വാനും തമ്മിലുള്ള സംഘര്‍ഷം ഒരു യുദ്ധസാഹചര്യത്തിലേക്ക് നീങ്ങുന്നു. ചൈനയുടെ കൂടിവരുന്ന ഇടപെടല്‍ മൂലം രാജ്യം ഒരു സൈനിക നടപടിക്കായി സജ്ജമാകണമെന്ന് തായ് വാന്‍ വിദേശകാര്യമന്ത്രി ജോസഫ് വു ആഹ്വാനം ചെയ്തു.
തയ് വാന്‍ ചൈനയുടെ ഭാഗമാണെന്ന നിലപാടാണ് ചൈനയ്ക്കുള്ളത്. എന്നാല്‍ തങ്ങള്‍ ഒരു സ്വതന്ത്രരാഷ്ട്രമാണെന്ന് തയ് വാന്‍ ഭരണകൂടം പറയുന്നു. തയ് വാന്റെ വ്യോമമേഖലയിലെക്ക് ചൈന കഴിഞ്ഞ ദിവസം യുദ്ധവിമാനങ്ങള്‍ പറത്തിയിരുന്നു. ഫൈറ്റര്‍ ജെറ്റുകളും ബോംബര്‍ വിമാനങ്ങളും ഉള്‍പ്പെടെ 28 യുദ്ധവിമാനങ്ങളാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കൊണ്ടുവന്നത്.
ഇനിയും ചൈന ഇത്തരം അതിക്രമങ്ങള്‍ തുടര്‍ന്നാല്‍ അനുവദിക്കില്ലെന്നും യുദ്ധത്തിന് സജ്ജരാകാനും വു പറഞ്ഞു. ചൈനയില്‍ നിന്നും ആക്രമണമുണ്ടായാല്‍ അവസാന ദിവസം വരെ പോരാടുമെന്ന വു കഴിഞ്ഞ മാസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത് വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു.
കഴിഞ്ഞ ആഴ്ചയില്‍ തയ് വാന്‍ കൊറോണ വാക്സിന് സ്വീകരിച്ചത് യുഎസില്‍ നിന്നാണ്. ചൈന വാക്സിന് കൊടുക്കാന്‍ തയ്യാറായെങ്കിലും അതിനെ തള്ളിയാണ് തയ് വാന്‍ അമേരിക്കയുടെ പക്കല്‍ നിന്നും വാക്സിന് വാങ്ങിയത്. ഈ നടപടി ചൈനയെ പ്രകോപിപ്പിച്ചിരുന്നു.
1949ലെ ആഭ്യന്തര യുദ്ധത്തിന് ശേഷമാണ് തയ് വാന്‍ സ്വതന്ത്രരാജ്യമായത്. എന്നാല്‍ ചൈന ഇതിനെ അംഗീകരിക്കുന്നില്ല. 2016 മുതല്‍ പ്രസിഡന്റ് സായ് അധികാരമേറ്റതുമുതല്‍ തയ് വാന്‍ ചൈനയുടെ ഭാഗമാണെന്ന് അംഗീകരിക്കാന്‍ ആരും തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: